ADVERTISEMENT

ഹാർഡ് വർക്കിലല്ല കാര്യം. സ്മാർട്ടായി വർക്ക് ചെയ്താൽ നേടാവുന്നതാണ് സിവിൽ സർവീസ്.’’ – പി.ബി.കിരൺ പറയുന്നു. സിവിൽ സർവീസ് റാങ്ക് നേടാൻ ജോലിയും മറ്റ് ആവശ്യങ്ങളും മാറ്റിവച്ചല്ല കിരൺ പഠിച്ചത്. രാവിലെയും വൈകിട്ടും വാരാന്ത്യങ്ങളിലും ഒഴിവു സമയത്ത് പഠിച്ചു. 

 

100–ാം റാങ്കിലെത്തിയതിനാൽ ഐഎഎസ് കിട്ടുമെന്ന പ്രതീക്ഷയുണ്ട്. അല്ലെങ്കിൽ ഐപിഎസിനോടാണ് താൽപര്യം. തിരുവനന്തപുരം ടെക്നോപാർക്കിലെ ഒറാക്കിൾ കമ്പനിയിൽ 10 വർഷമായി പ്രിൻസിപ്പൽ ആപ്ലിക്കേഷൻസ് എൻജിനീയറാണ് ഈ 32 വയസ്സുകാരൻ.

 

പത്രവായന, ചാനൽ വാർത്ത എന്നിവ പരീക്ഷയ്ക്കായുള്ള തയാറെടുപ്പിൽ പ്രധാനമാണെന്നും കിരൺ പറയുന്നു. ബാർട്ടൺ ഹിൽ ഗവ. എൻജിനീയറിങ് കോളജിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസിൽ ബിരുദം നേടിയ ശേഷമായിരുന്നു കിരൺ ഒറാക്കിളിൽ ജോലിക്ക് ചേ‍ർന്നത്.

 

Content Summary : UPSC Civil Service Exam 100th Rank Holder P.B Kiran Talks About His Success 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com