‘ചത്തുകിടന്നു പഠിക്കണ്ട’ , മറ്റുള്ളവരുടെ നെഗറ്റീവ് വാക്കുകൾക്കു കാതോർക്കരുത്; വിജയരഹസ്യമിതാണ്

HIGHLIGHTS
  • നിങ്ങളുടെ ഇഷ്ടമനുസരിച്ചല്ല, പരീക്ഷയിലെ പ്രധാന്യമനുസരിച്ച് വേണം പഠനം
  • പഠനത്തിനു ഡെയ്‌ലി ഷെഡ്യൂൾ തയാറാക്കുക.
civil-service-rank-holders-success-tips
ഒ.വി.ആൽഫ്രഡ്, അഖിൽ വി.മേനോൻ, പി.ബി.കിരൺ
SHARE

ഏതെങ്കിലും മൽസര പരീക്ഷകൾക്കായുള്ള തയാറെടുപ്പിലാണോ നിങ്ങൾ. സിവിൽ സർവീസിൽ ഇത്തവണ 100 റാങ്കിനുള്ളിലെത്തിയ മലയാളി മിടുക്കർ പങ്കുവയ്ക്കുന്ന നാലു സുപ്രധാന ടിപ്സുകളെക്കുറിച്ചറിയാം.

ഒ.വി.ആൽഫ്രഡ്
ഒ.വി.ആൽഫ്രഡ്

റാങ്ക് -57

ഒ.വി.ആൽഫ്രഡ് 

കണ്ണൂർ

1. Know your exam

‘പരീക്ഷയെ പഠിക്കുക’ എന്നതാണ് ആദ്യം വേണ്ടത്. പരീക്ഷയിൽ എന്തൊക്കെ ചോദിക്കും, എങ്ങനെയൊക്കെ ചോദിക്കും, എത്ര മാർക്കിനു ചോദിക്കും എന്നതു സംബന്ധിച്ച ധാരണ കൃത്യമായിരിക്കണം.

2. Study Materials

പഠനസാമഗ്രികൾ വളരെ നേരത്തേ ശേഖരിക്കുകയും പലവട്ടം ആവർത്തിച്ചു പഠിക്കുകയും ചെയ്യുക. വിവരശേഖരണം നടത്തുന്നതു വിശ്വാസയോഗ്യമായിരിക്കുകയും വേണം. 

3. Each day counts

പഠനത്തിനു ഡെയ്‌ലി ഷെഡ്യൂൾ തയാറാക്കുക. ഇതിൽ കൂൾ ഓഫ് ടൈംകൂടി ഉണ്ടെന്ന് ഉറപ്പാക്കുക. മുഴുവൻ സമയവും പഠിച്ചുപഠിച്ച് മനസ്സിന് അമിതസമ്മർദം നൽകാതിരിക്കുക.

4. Mock test

മുൻവർഷങ്ങളിലെ ചോദ്യങ്ങൾ പരമാവധി പരിശീലിച്ചു പഠിക്കണം. മോക് ടെസ്റ്റുകൾ ചെയ്തുനോക്കുന്നത് പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാൻ സഹായിക്കും. 

അഖിൽ വി.മേനോൻ
അഖിൽ വി.മേനോൻ

റാങ്ക്–66

അഖിൽ വി.മേനോൻ

തൃശൂർ

1. Discipline

അച്ചടക്കമുള്ള പഠനം അനിവാര്യമാണ്. പഠനത്തിനു നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് അവധി നൽകരുത്. പഠനത്തിനുവേണ്ടി നിങ്ങളുടെ ദൈംദിന കാര്യങ്ങളെ റീഷെഡ്യൂൾ ചെയ്യുകയാണ് വേണ്ടത്.

2. Syllabus

സിലബസ് ഫോളോ ചെയ്തുകൊണ്ടുവേണം പഠിക്കാൻ. സിലബസിലെ ഓരോ ഭാഗത്തിനുമുള്ള മാർക്കിന്റെ വെയ്റ്റേജ് അറിഞ്ഞിരിക്കണം.

3. Don't Break

‘ചത്തുകിടന്നു പഠിക്കുക’ എന്നൊരു നാട്ടുപ്രയോഗമുണ്ട്. ഇതു മനസ്സു മടുപ്പിക്കും. ശരീരത്തിന്റെയും മനസ്സിന്റെയും ബ്രേക്കിങ് പോയിന്റ് വരെ പഠിച്ചു സ്വന്തം ആരോഗ്യം നഷ്ടപ്പെടുത്തരുത്. 

4. Trust yourself

അവനവനിലുള്ള വിശ്വാസം വളരെ വലുതാണ്. ഒന്നോ രണ്ടോ വട്ടം പരാജയപ്പെട്ടെന്നുകരുതി ശ്രമം ഉപേക്ഷിക്കരുത്. മറ്റുള്ളവരുടെ നെഗറ്റീവ് വാക്കുകൾക്കു കാതോർക്കരുത്. വിജയത്തിൽ കുറഞ്ഞ ഒന്നിനോടും ഞാൻ കോംപ്രമൈസ് ചെയ്യില്ലെന്നു സ്വയം മനസ്സിൽ ഉറപ്പിക്കണം. 

പി.ബി.കിരൺ
പി.ബി.കിരൺ

റാങ്ക്–100

പി.ബി.കിരൺ 

തിരുവനന്തപുരം

1.Prioritize

പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്കിന്റെ ചോദ്യം വരുന്ന ഭാഗത്തിനു മുൻഗണന നൽകി പഠിക്കുക. നിങ്ങളുടെ ഇഷ്ടമനുസരിച്ചല്ല, പരീക്ഷയിലെ പ്രധാന്യമനുസരിച്ചാണു വിഷയങ്ങൾക്കു മുൻഗണനാക്രമം നിശ്ചയിക്കേണ്ടത്.

2. Time Management

എത്ര മിനിറ്റ് സമയമാണ് ഒരു ചോദ്യത്തിനു നീക്കിവയ്ക്കേണ്ടത് എന്നതു സംബന്ധിച്ച മുൻധാരണയോടെ വേണം പരീക്ഷയെഴുതാൻ. ചില ചോദ്യങ്ങൾക്ക് അധികസമയം നീക്കിവച്ചാൽ മറ്റു ചില ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻപോലും കഴിഞ്ഞെന്നുവരില്ല

3. Time Table

പരീക്ഷാതയാറെടുപ്പു കാലത്തിനുവേണ്ടി കൃത്യമായ ടൈം ടേബിൾ ഉണ്ടാക്കുക. എല്ലാ വിഷയങ്ങളും പഠിക്കാൻ സമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇതുകൂടാതെ ഓരോ ദിവസത്തേക്കുമായി പ്രത്യേകം ടൈം ടേബിൾ ഉണ്ടാക്കുക.

4. Rehearsal of Exam

പരീക്ഷയുടെ പല റിഹേഴ്സലുകൾ ചെയ്തുനോക്കുക. 

യഥാർഥ പരീക്ഷ നിങ്ങളാൽ കഴിയുംവിധം റീക്രിയേറ്റ് ചെയ്യുകയാണ് വേണ്ടത്. പരീക്ഷ നടക്കുന്നതു രാവിലെ 10നാണെങ്കിൽ ആ സമയത്ത് നിങ്ങളുടെ പഠനമുറി അല്ലാതെ മറ്റൊരിടത്തു മാറിയിരുന്നു പരീക്ഷ എഴുതിനോക്കുക. 

റിഹേഴ്സലിന്റെ മൂഡ് കൃത്യമായി വരാൻ ഞാൻ മാസ്ക് വച്ചാണു പരീക്ഷകൾ എഴുതി നോക്കിയത്. 

Content Summary : UPSC Civil Service Rankholders Shares Success Tips

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS