ദിവസം 20 മണിക്കൂർവരെ പഠിച്ചു, കെഎസ്ആർടിസി കണ്ടക്ടർ ജോലി രാജിവച്ച് പരിശീലനം; പഠനതന്ത്രം പങ്കുവച്ച് റിയാസ്

HIGHLIGHTS
  • കംബൈൻഡ് സ്റ്റഡിയും ഗുണകരമായി.
  • ചിലപ്പോഴൊക്കെ ഓൺലൈൻ രീതിയിലും പരിശീലനം നേടി.
k-riyas
കെ. റിയാസ്
SHARE

‘ഉള്ള സമയം പരമാവധി വിനിയോഗിക്കുക’– പിഎസ്‌സിയുടെ എൽപി സ്കൂൾ ടീച്ചർ റാങ്ക് ലിസ്റ്റിൽ സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ മാർക്കും (95.67) കോഴിക്കോട് ജില്ലയിലെ ഒന്നാം റാങ്കും സ്വന്തമാക്കിയ കെ.റിയാസിന്റെ പഠനതന്ത്രം ഇതു മാത്രമായിരുന്നു. കോഴിക്കോട് ജില്ലയിലെ യുപിഎസ്ടി ഷോർട് ലിസ്റ്റിലും എൽഡിസി കണ്ണൂർ, എൽജിഎസ് കോഴിക്കോട് സാധ്യതാ ലിസ്റ്റുകളിലും റിയാസുണ്ട്. 

കെഎസ്ആർടിസി കണ്ടക്ടർ ജോലി രാജിവച്ചാണു റിയാസ് എൽപിഎസ്ടി പരിശീലനത്തിനിറങ്ങിയത്. 9 മാസത്തെ കഠിനശ്രമമാണു റാങ്കിനു വഴിതുറന്നത്. 20 മണിക്കൂറോളം പഠനത്തിനായി നീക്കിവച്ച ദിവസങ്ങളുണ്ട്. കംബൈൻഡ് സ്റ്റഡിയും ഗുണകരമായി. കുറച്ചു നാൾ കോച്ചിങ് സെന്ററിലും ചിലപ്പോഴൊക്കെ ഓൺലൈൻ രീതിയിലും പരിശീലനം നേടി. 

കോഴിക്കോട് പന്തീരാങ്കാവ് മേലേ കൊമ്മനാരി വീട്ടിൽ ഇബ്രാഹിമിന്റെയും എം.കെ.മറിയക്കുട്ടിയുടെയും മകനാണ്. കെമിസ്ട്രിയിൽ ബിരുദവും ടിടിസിയും നേടിയ റിയാസ് നിലവിൽ കൂടത്തുംപാറ എൽപിഎസിൽ താൽക്കാലിക അധ്യാപകനായി ജോലി ചെയ്യുന്നു. 

തൊഴിൽവീഥിക്ക്, നന്ദിയോടെ... 

തൊഴിൽവീഥി പരിശീലനത്തിലെ ഒരു ചോദ്യം ഇപ്പോഴും ഓർക്കുന്നു: ‘ഒരു കാർഡിന്റെ ഒരു വശത്തു മാമ്പഴത്തിന്റെ ചിത്രവും മറുവശത്തു MANGO എന്നും എഴുതിയ പഠനോപകരണം ടീച്ചർ ക്ലാസിൽ ഉപയോഗിക്കുന്നു. ഈ പഠനോപകരണം ഏതു പഠനസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയതാണ്?’. ഈ ചോദ്യത്തിന് തൊഴിൽവീഥിയിൽ നൽകിയ ഓപ്ഷൻ സഹിതം പിഎസ്‌സി പരീക്ഷയിലുണ്ടായിരുന്നു. ഇതുപോലെ തൊഴിൽവീഥിയിൽ ഉണ്ടായിരുന്ന ധാരാളം ചോദ്യങ്ങൾ പിഎസ്‌സി ചോദ്യ പേപ്പറിൽ ഉൾപ്പെട്ടിരുന്നു.

Content Summary : Psc LP School Teacher State First Rank Holder Riyas Talks About His Success Secret

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS