ADVERTISEMENT

തൊടുപുഴ ∙ യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ ടെലിസ്കോപ്പിലൂടെ പുതിയ ഛിന്നഗ്രഹങ്ങളെ കണ്ടെത്തി തൊടുപുഴ ന്യൂമാൻ കോളജിലെ ഊർജതന്ത്ര വിദ്യാർഥിനികൾ. തൊടുപുഴ ഉടുമ്പന്നൂർ കുന്നുംപുറത്ത് കെ.എസ്.ശ്രുതിയും കാരിക്കോട് രണ്ടുപാലം കരോട്ട്പാണ്ടിപ്പള്ളിൽ വി.വിജയലക്ഷ്മിയുമാണു കണ്ടെത്തലിനു പിന്നിൽ. നാസയുടെ സഹായത്തോടെ രാജ്യാന്തര ഛിന്നഗ്രഹ അന്വേഷണ കൂട്ടായ്മ (ഐഎഎസ്‌സി) വിദ്യാർഥികൾക്കായി നടത്തിയ പ്രോജക്ടിന്റെ ഭാഗമായിട്ടാണു കണ്ടെത്തൽ. 

 

ലഭ്യമായ ടെലിസ്കോപ്പിക് ചിത്രങ്ങൾ പ്രത്യേക സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് വിശകലനം ചെയ്താണു കണ്ടെത്തൽ നടത്തിയത്. ഇവരുടെ റിപ്പോർട്ട് ജൂലൈ 20നു നാസ അംഗീകരിച്ചു. ഇന്ത്യയിൽനിന്നുള്ള 150 വിദ്യാർഥികൾ പ്രോജക്ടിന്റെ ഭാഗമായിരുന്നു. 

 

ന്യൂമാൻ കോളേജ് ഊജതന്ത്രവിഭാഗം മുൻ തലവനും പുണെയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ് അസോഷ്യേറ്റുമായ ഡോ. ജോ ജേക്കബ് ഇവർക്കു പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. ഇരുവരും ബിരുദം പൂർത്തിയാക്കി.

 

Content Summary : Students from Kerala discovered Asteroids through Nasa Telescope as part of their Project 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com