50 ലക്ഷം രൂപയുടെ സ്കോളർഷിപ് നേടി അലീന ആന്റണി; ലഭിച്ചത് 4 പ്രമുഖ സർവകലാശാലകളിലായി ഉപരിപഠനം പൂർത്തിയാക്കാനുള്ള അവസരം

HIGHLIGHTS
  • ഫിഷറീസ് സയൻസ് ബിരുദ വിദ്യാർഥിനിയായിരുന്നു.
  • ഇന്റർനാഷനൽ മാസ്റ്റേഴ്സ് ഇൻ ഹെൽത്ത് മാനേജ്മെന്റ് ഇൻ അക്വാകൾചർ കോഴ്സിലേക്കാണു പ്രവേശനം.
aleena-antony
അലീന ആന്റണി
SHARE

കോട്ടയം ∙ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ബിരുദാനന്തര ബിരുദപഠനത്തിനുള്ള ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പിന് (50 ലക്ഷം രൂപ) പൊൻകുന്നം സ്വദേശിനി അലീന ആന്റണി അർഹയായി. ബിഹാറിലെ ഡോ. ആർ.രാജേന്ദ്ര പ്രസാദ് കേന്ദ്ര കാർഷിക സർവകലാശാലയിൽ ഫിഷറീസ് സയൻസ് ബിരുദ വിദ്യാർഥിനിയായിരുന്നു. 

ഇന്റർനാഷനൽ മാസ്റ്റേഴ്സ് ഇൻ ഹെൽത്ത് മാനേജ്മെന്റ് ഇൻ അക്വാകൾചർ കോഴ്സിലേക്കാണു പ്രവേശനം. സ്കോളർഷിപ്പിലൂടെ ബൽജിയം, നോർവേ, സ്പെയിൻ, നെതർലൻഡ്സ് എന്നിവിടങ്ങളിലെ പ്രമുഖ സർവകലാശാലകളിൽ ഓരോ സെമസ്റ്റർ വീതം പഠിക്കാം. പൊൻ‌കുന്നം സ്രാമ്പിക്കൽ ചെന്നാക്കുന്ന് ആന്റണി മാത്യുവിന്റെയും ആഷാ ജേക്കബ് കിഴക്കേമുറിയുടെയും മകളാണ്.

Content Summary : Aleena Antony Won Erasmus Mundus Scholarship

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA