കോഴിക്കോട് : കേരള പിഎസ്‌സി യുപിഎസ്ടി പരീക്ഷയിൽ കോഴിക്കോട് ജില്ലയിൽ ഒന്നാം റാങ്ക് സ്വന്തമാക്കി ഇ. മുംതാസ്. സർവകലാശാല അസിസ്റ്റന്റ്, യുപിഎസ്ടി എന്നീ രണ്ട് പിഎസ്‌സി പരീക്ഷകൾ മാത്രമേ എഴുതിയിട്ടുള്ളൂവെങ്കിലും രണ്ടിലും മികച്ച വിജയമാണ് മുംതാസ് സ്വന്തമാക്കിയത്.
ആദ്യ ലിസ്റ്റിലെ നിയമന ശുപാർശയുടെ അടിസ്ഥാനത്തിൽ കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റായി ജോലി ചെയ്യുകയാണിപ്പോൾ. പരീക്ഷാപരിശീലനത്തിനു തൊഴിൽവീഥി സ്ഥിരമായി ഉപയോഗപ്പെടുത്തിയിരുന്നുവെന്നും മുംതാസ് പറയുന്നു.
ബേപ്പൂർ കല്ലിങ്ങൽ ഇല്ലിക്കൽ ഹൗസിൽ സിദ്ദിഖിന്റെയും ജമീലയുടെയും മകളാണ്. ഭർത്താവ്: നൗഷാദ്. മക്കൾ: നാസ്മിൻ, ഐദിൻ.
Content Summary : Kerala Psc Upst Kozhikkode District Topper Mumthas