ADVERTISEMENT

ക്യാറ്റിൽ 100 പെർസന്റൈൽ കിട്ടിയ രണ്ടാമത്തെ മലയാളി നോയിഡയിലുണ്ട്. ബിറ്റ്സ് പിലാനിയിൽ ബിഇ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ അവസാനവർഷ വിദ്യാർഥിയായ ബി.ഗോവിന്ദ്. ഇത്ര ടൈറ്റ് ഷെഡ്യൂളിനിടെ ക്യാറ്റ് പഠിച്ചുനേടാൻ സമയമുണ്ടായിരുന്നോ എന്ന് അദ്ഭുതം കൂറിയാൽ ‘സമയമില്ലായിരുന്നു’ എന്നുതന്നെയാണ് ഗോവിന്ദിന്റെ ഉത്തരം. ദിവസം ഒന്നോ രണ്ടോ മണിക്കൂറാണ് കിട്ടിയിരുന്നത്.

 

∙ എല്ലാം ഓൺലൈൻ: ചുരുങ്ങിയ സമയത്തിൽ വിപുലമായ പരിശീലനം പറ്റില്ലെന്നു മനസ്സിലാക്കിയ ഗോവിന്ദ് ഓൺലൈൻ സ്രോതസ്സുകളെയാണ് പഠനത്തിനു കൂടുതൽ ആശ്രയിച്ചത്. ക്വാണ്ടിറ്റേറ്റീവ് സെക്ഷനിലെ ന്യൂമെറിക്കലുകൾ ഓരോ ടോപ്പിക്കായെടുത്തു ചെയ്തുനോക്കി. റീസണിങ്, ഇംഗ്ലിഷ് വിഭാഗങ്ങൾക്കായി വെബ്സൈറ്റുകളെയും മുൻവർഷ ചോദ്യപ്പേപ്പറുകളെയും ആശ്രയിച്ചു. മോക് ടെസ്റ്റുകളും ചെയ്തു.

 

∙ ഐഐഎം തീരുമാനിച്ചിട്ടില്ല: ഗെയ്ൽ ഡപ്യൂട്ടി ജനറൽ മാനേജരായ കണ്ണൂർ പയ്യന്നൂർ സ്വദേശി ബാലസുബ്രഹ്മണ്യത്തിന്റെയും ഗീതയുടെയും മകനാണ് ഗോവിന്ദ്. എല്ലാ പ്രധാന ഐഐഎമ്മുകളിലേക്കും അപേക്ഷ നൽകും. എന്തുകിട്ടുന്നു എന്നതിനനുസരിച്ചാകും തീരുമാനം. കോളജിലെ പ്ലേസ്മെന്റ് സാധ്യതകളും പരിഗണിക്കുന്നു.

 

ഗോവിന്ദിന്റെ പിതൃസഹോദരപുത്രൻ അശ്വിനും ക്യാറ്റിൽ 100 പെർസന്റൈൽ നേടിയിരുന്നു- 2020ൽ. ഇപ്പോൾ ഐഐഎം അഹമ്മദാബാദിൽ പിജിപി വിദ്യാർഥി.

 

Content Summary : CAT Kerala Topper B.Govind Share His Success Secrets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com