ADVERTISEMENT
ചെന്നൈ ∙ ഫ്രഞ്ച് ഭാഷ വാരാചരണത്തോടനുബന്ധിച്ച് ചെന്നൈയിലെ 2 അധ്യാപകരെ ആദരിക്കുന്നു. അലിയോൻസ് ഫ്രോൻസെയ്സ് ഓഫ് മദ്രാസിലെ ഫ്രഞ്ച് അധ്യാപിക സുമിത്ര മുത്തുകുമാർ, ലൊയോള കോളജ് അസി. പ്രഫസർ നാവിസ് സൈബിൽ അബർണ റോയ് എന്നിവർക്കാണ് ‘ ഓർഡർ ഓഫ് അക്കാദമിക് പാംസ് ’ പുരസ്കാരം നൽകുന്നത്. വിദ്യാഭ്യാസ, ശാസ്ത്ര രംഗത്ത് മികച്ച സംഭാവന നൽകുന്ന അധ്യാപകരെയും വിദ്യാഭ്യാസ പ്രവർത്തകരെയും ആദരിക്കാൻ ഫ്രഞ്ച് സർക്കാർ നൽകുന്ന പ്രധാന ബഹുമതികളിൽ ഒന്നാണിത്.  ഇന്നു വൈകിട്ട് 6ന് അലിയോൻസ് ഫ്രോൻസെയ്സ് ഓഫ് മദ്രാസിൽ നടക്കുന്ന ചടങ്ങിൽ ഫ്രഞ്ച് കോൺസൽ ജനറൽ ലിസെ ടാൾബോട് ബാരെ ബഹുമതി സമ്മാനിക്കും 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com