ADVERTISEMENT

പാലാ ∙ ബഹിരാകാശ നയതന്ത്രത്തെക്കുറിച്ചു പഠിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്ന ഗഹന ഇനി ഇന്ത്യൻ സിവിൽ സർവീസിന്റെ ഭാഗം. രണ്ടാം ശ്രമത്തിൽ ഉന്നത റാങ്ക് നേടിയ മുത്തോലി ചിറയ്ക്കൽ ഗഹന നവ്യ ജയിംസിന്റെ വിജയത്തിനു പിന്നിൽ പരിശീലനകേന്ദ്രങ്ങളുടെ സഹായമില്ല. പത്രവായന ചെറുപ്പം മുതലുള്ള ശീലമാണെന്നും എല്ലാ വിഷയങ്ങളെക്കുറിച്ചും അറിവു നേടാൻ അതാണു സഹായിച്ചതെന്നും ഗഹന പറഞ്ഞു. ഇന്ത്യൻ ഫോറിൻ സർവീസ് തിര‍ഞ്ഞെടുക്കാനാണ് ഇഷ്ടം.

Read Also : വീൽ ചെയറിൽ നിന്ന് ഇന്ത്യൻ സിവിൽ സർവീസിലേക്ക്

ഒറ്റയ്ക്കു പഠിക്കുന്നതാണ് ആത്മവിശ്വാസം നൽകുന്നതെന്നു പറയുന്ന ഗഹനയ്ക്കൊപ്പം ഉന്നതവിജയം എന്നുമുണ്ടാ യിരുന്നു. സിബിഎസ്ഇ 10–ാം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ വൺ, പ്ലസ്ടുവിന് ഫുൾ എ പ്ലസ്, ബിഎ ഹിസ്റ്ററിയിലും എംഎ പൊളിറ്റിക്കൽ സയൻസിലും എംജി സർവകലാശാലയിൽ ഒന്നാം റാങ്ക്, ജെആർഎഫ് നേട്ടത്തോടെ പിഎച്ച്ഡി പ്രവേശനം. പാഠ്യേതര വിഷയങ്ങളിലും മികവ് ആവർത്തിച്ചു. സർവകലാശാലാ കലോത്സവത്തിൽ ഹിന്ദി പദ്യംചൊല്ലലിലും ഇംഗ്ലിഷ് പദ്യരചനയിലും ഒന്നാം സ്ഥാനം നേടി.

 

ആദ്യ ശ്രമത്തിൽ ഗഹനയ്ക്കു സിവിൽ സർവീസ് പ്രിലിമിനറി കടക്കാൻ കഴിഞ്ഞിരുന്നില്ല. പാലാ സെന്റ് തോമസ് കോളജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ അനുജൻ ഗൗരവ് അമർ ജയിംസാണു സിവിൽ സർവീസ് അഭിമുഖപരിശീലനത്തിനു ഗഹനയെ സഹായിച്ചത്. ‘ഇന്റർവ്യൂ ബോർഡ്’ ആയി മാറിയ അനുജനു മുന്നിൽ ആത്മവിശ്വാസത്തോടെ ഉത്തരങ്ങൾ നൽകി. ജപ്പാനിലെ ഇന്ത്യൻ അംബാസഡറായ മാതൃസഹോദരൻ സിബി ജോർജിന്റെ സഹായവുമുണ്ടായി.

Read Also : ആദ്യ നാലു റാങ്കും പെൺകുട്ടികൾക്ക്, ആറാം റാങ്ക് സ്വന്തമാക്കി മലയാളി വിദ്യാർഥിനി

പൊളിറ്റിക്കൽ സയൻസും ഇന്റർനാഷനൽ റിലേഷൻസുമാണ് ഓപ്ഷനലായി ഗഹന തിരഞ്ഞെടുത്തത്. ബഹിരാകാശ സുരക്ഷ എന്ന വിഷയത്തിലാണു ഗവേഷണം നടത്തുന്നത്. ‘‘സ്വന്തം കഴിവിൽ വിശ്വസിക്കുക’’ – ഗഹനയ്ക്കു പറയാനുള്ളത് ഇത്ര മാത്രം.

 

Content Summary : UPSC Civil Service Kerala topper Gahana Navya James shares her success secret

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com