ADVERTISEMENT

ക്ഷമയാണു വിദ്യാർഥികളുടെ കൂട്ടാളി. കഠിനാധ്വാവും’– ഐഐടി പ്രവേശനപരീക്ഷ ജെഇഇ (അഡ്വാൻസ്ഡ്) കേരളത്തിൽ ഒന്നാമതെത്തിയ ഡൽഹി സ്വദേശി പ്രഖർ ജെയിനിന്റെ വിജയമന്ത്രം. 360ൽ 312 മാർക്ക് നേടിയ പ്രഖറിനു ദേശീയ തലത്തിൽ 21-ാം റാങ്കാണ്. ജെഇഇ മെയിനിലും 300ൽ 290 മാർക്കോടെ ദേശീയതലത്തിൽ 59-ാം റാങ്ക് നേടിയിരുന്നു. ബിപിസിഎൽ കൊച്ചി റിഫൈനറി‍ ഡപ്യൂട്ടി ജനറൽ മാനേജർ പിയൂഷ് ജെയിനും ഡോ. സുരഭി ജെയിനുമാണു മാതാപിതാക്കൾ. സഹോദരൻ പ്രണവ. കുടുംബത്തോടൊപ്പം ഹൈദരാബാദിലുള്ള പ്രഖർ ഉന്നതവിജയത്തിലുള്ള ആഹ്ലാദവും തന്റെ വിജയരഹസ്യവും മനോരമയോടു പങ്കിടുന്നു.

 

പഠനം, പത്രം ഉറക്കം

 

ഓരോ ദിവസത്തിനും പകരം ഓരോ ആഴ്ചത്തേക്കുമുള്ള പഠനസമയം നിശ്ചയിച്ചു. ദിവസം ആറു മണിക്കൂർ ഉറക്കം നിർബന്ധമാക്കി. പഠനത്തിരക്കുകൾക്കിടയിലും സ്വയം അപ്ഡേറ്റഡ് ആയിരിക്കാൻ പത്രങ്ങളുടെ വായന മുടങ്ങാതെ ശ്രദ്ധിച്ചു. 

 

കരാട്ടെ ഡബിൾ ബ്ലാക്ക്

 

കരാട്ടെയിൽ ഡബിൾ ബ്ലാക്ക് ബെൽറ്റുണ്ട്. ഉറക്കം ക്രമീകരിക്കാനും ജീവിതത്തിൽ ചിട്ടയുണ്ടാക്കാനും ഇത് സഹായിച്ചു. 

 

പ്രചോദനം പ്രണവ

 

സഹോദരൻ പ്രണവയും ജെഇഇ മികച്ച മാർക്കോടെ വിജയിച്ചിരുന്നു. അത് വലിയ പ്രചോദനമായി. എൻഐടി ട്രിച്ചിയിൽ നിന്നാണു പ്രണവ ബിടെക് പൂർത്തിയാക്കിയത്. സംശയങ്ങൾക്കു മറുപടി തരാനും വേണ്ട മാർഗനിർദേശം നൽകാനും എപ്പോഴും ഒപ്പമുണ്ടായിരുന്നു.  ?

 

എന്റെ കേരളം 

 

അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡൽഹി, മുംബൈ പോലെയുള്ള നഗരങ്ങളിൽനിന്നു കേരളത്തിലേക്കുള്ള മാറ്റം ആശ്വാസമായിരുന്നു. പഠനത്തിനു മികച്ച സൗകര്യങ്ങളുള്ള കേരളം മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാണ്. ഇവിടെ ചെലവഴിച്ച 2 വർഷം സുന്ദരം.

 

ഡേറ്റ, എഐ

 

ഐഐടി– മുംബൈയാണു ലക്ഷ്യം. ഡേറ്റ അനലിറ്റിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ സ്‌പെഷലൈസ് ചെയ്യാനാണു താൽപര്യം. 

 

Content Summary : Success story JEE Kerala topper Prakhar Jain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com