1.75 കോടിയുടെ യുഎസ് സ്കോളർഷിപ് സ്വന്തമാക്കി പാർവതി ബാബു

HIGHLIGHTS
  • അമേരിക്കൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്താണു സ്കോളർഷിപ് നൽകുന്നത്.
parvathy-babu
പാർവതി ബാബു
SHARE

കോട്ടയം ∙ യുഎസിലെ അലബാമ യൂണിവേഴ്സിറ്റിയിൽ 5 വർഷത്തെ ഗവേഷണത്തിനു കോട്ടയം സ്വദേശിനിക്ക് 1.75 കോടി രൂപയുടെ സ്കോളർഷിപ് ലഭിച്ചു. മദ്രാസ് യൂണിവേഴ്സിറ്റി ക്യാംപസിൽ നിന്ന് എംഎസ്‌സി (കെമിസ്ട്രി) കഴിഞ്ഞ പാർവതി ബാബുവാണു സ്കോളർഷിപ് നേടിയത്. 

Read Also : ഉപ്പ പറഞ്ഞു റിൻഷ ‘പറപ്പിച്ചു’; ഡിജിസിഎ ലൈസൻസുള്ള കേരളത്തിലെ ആദ്യ വനിതാ ഡ്രോൺ പൈലറ്റിന്റെ കഥ

അമേരിക്കൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്താണു സ്കോളർഷിപ് നൽകുന്നത്. ‘ആന്റി കാൻസർ ഡ്രഗ്സ്’ എന്ന വിഷയത്തിലാണ് 5 വർഷത്തെ ഗവേഷണം. പരിപ്പ് മുട്ടേൽ വീട്ടിൽ എം.ജെ.ബാബുവിന്റെയും (റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ) ഡി.അനിലകുമാരിയുടെയും (പ്രിൻസിപ്പൽ, എസ്എൻ ഇംഗ്ലിഷ് മീഡിയം സ്കൂൾ, പരിപ്പ്) മകളാണ്.

Content Summary : Parvathy Babu got 1.15 crore worth of US scholarship

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS