ചെന്നൈ ∙ ബ്രിട്ടിഷ് കൗൺസിലിന്റെ സ്റ്റെം സ്കോളർഷിപ്പിനു (55 ലക്ഷം രൂപ) മലയാളി വിദ്യാർഥിനി മേഘ മനോജ് തിരഞ്ഞെടുക്കപ്പെട്ടു. യുകെയിലെ മാഞ്ചസ്റ്റർ സർവകലാശാലയിൽ മെഡിക്കൽ ആൻഡ് മോളിക്യുലർ വൈറോളജിയിൽ ബിരുദാനന്തര ബിരുദ പഠനത്തിനാണു സ്കോളർഷിപ് ലഭിച്ചത്.
Read Also : അഞ്ചുകോടിയിലേറെ രൂപയുടെ ഗവേഷണ സ്കോളർഷിപ് ഡോ. ജൂണ സത്യൻ സ്വന്തമാക്കിയതിങ്ങനെ
പോരൂർ ശ്രീരാമചന്ദ്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ബിഎസ്‌സി ബയോ ഇൻഫർമാറ്റിക്സ് പൂർത്തിയാക്കിയ മേഘ, കൊല്ലം ഓച്ചിറ സ്വദേശിയും ചെന്നൈ എംആർഎഫ് ഉദ്യോഗസ്ഥനുമായ ജി.മനോജിന്റെയും ജലജയുടെയും മകളാണ്.
Content Summary : Megha Manoj got a British Council Scholarship