86 ലക്ഷം രൂപയുടെ സ്കോളർഷിപ് നേടി ആരതി; അഭിമാന നിറവിൽ ഇന്ത്യ

HIGHLIGHTS
  • യുകെയിലെ ഷെഫീൽഡ് സർവകലാശാലയിൽ ഡിജിറ്റൽ സോഷ്യോളജിയിൽ ഗവേഷണം നടത്തുന്നതിനാണിത്.
arathi
ആരതി
SHARE

ചാത്തന്നൂർ (കൊല്ലം)∙ ബ്രിട്ടനിൽ ഗവേഷണത്തിന് കൊല്ലം ചാത്തന്നൂർ സ്വദേശി എസ്.ബി.ആരതിക്ക് 86 ലക്ഷം രൂപയുടെ സ്കോളർഷിപ്. യുകെയിലെ ഷെഫീൽഡ് സർവകലാശാലയിൽ ഡിജിറ്റൽ സോഷ്യോളജിയിൽ ഗവേഷണം നടത്തുന്നതിനാണിത്.  

Read Also : 1.60 കോടി രൂപയുടെ സ്കോളർഷിപ് സ്വന്തമാക്കി റിജു എസ്. റോബിൻ

ഇന്ത്യയിൽ നിന്നും ഈ സ്കോളർഷിപ് ലഭിക്കുന്ന ആദ്യത്തെയാളാണ്. കാലിക്കറ്റ് സർവകലാശാലയിലെ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ വിഭാഗത്തിൽ ഗവേഷക വിദ്യാർഥിയാണ് ആരതി. 

ചാത്തന്നൂർ താഴം തെക്ക് വിളപ്പുറം കരോട്ട് വീട്ടിൽ സലീം കുമാറിന്റെയും ബീനയുടെയും മകളാണ്. ഭർത്താവ്: മാധ്യമ പ്രവർത്തകനായ പാലക്കാട് സ്വദേശി ഷനൂബ് മീരാ സാഹിബ്.

Content Summary : Indian Scholar Wins Prestigious Rs 86 Lakh Scholarship for Digital Sociology Research in the UK

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS