ADVERTISEMENT

ന്യൂഡൽഹി ∙ യുപിഎസ്‌സിയുടെ ഇന്ത്യൻ ഇക്കണോമിക് സർവീസ് (ഐഇഎസ്) പരീക്ഷയിൽ തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ (സിഡിഎസ്) ഗവേഷക വിദ്യാർഥി വിഷ്ണു കെ. വേണുഗോപാൽ 11–ാം റാങ്ക് നേടി. ജനറൽ വിഭാഗത്തിൽ 7 പേർ ഉൾപ്പെടെ 18 പേർക്കാണു നിയമനശുപാർശ. നിശ്ചൽ മിത്തലിനാണ് ഒന്നാം റാങ്ക്. മോണിക്ക നാരായൺ 8–ാം റാങ്ക് നേടി. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് (ഐഎസ്എസ്) ഫലവും പ്രഖ്യാപിച്ചു. ഇതിൽ ജനറൽ വിഭാഗത്തിൽ 7 പേർ ഉൾപ്പെടെ 33 പേർക്കാണു നിയമന ശുപാർശ. നിഖിൽ സിങ്ങിനാണ് ഒന്നാം റാങ്ക്. വിവരങ്ങൾക്ക്: www.upsc.gov.in. തൃശൂർ മുടിക്കോട് സ്വദേശിയായ വിഷ്ണു മൂന്നാമത്തെ ശ്രമത്തിലാണ് ഐഇഎസിൽ വിജയം നേടിയത്. കെഎസ്എഫ്ഇയിൽ നിന്നു വിരമിച്ച കെ.ഡി. വേണുഗോപാലിന്റെയും സംസ്ഥാന സാമുഹിക നീതി വകുപ്പിൽ പ്രോഗ്രാം ഓഫിസറായ സി.ആർ. ലതയുടെയും മകനാണ്. തൃശൂർ സെന്റ് തോമസ് കോളജിൽ അധ്യാപികയായ സി. അമുദയാണു ഭാര്യ.

English Summary:

Vishnu K Venugopal secures 11th rank in UPSC Indian Economic Service Examination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com