ADVERTISEMENT

തിരുവല്ല :നെതർലൻഡ്സിലെ ഡെൽഫ്റ്റ് സാങ്കേതിക സർവകലാശാലയിൽ കെമിസ്ട്രിയിൽ 2 വർഷത്തെ ഗവേഷണം നടത്തുന്നതിന് കല്ലൂപ്പാറ സ്വദേശി ഡോ. എലിസബത്ത് മറിയം തോമസിന് 1.8 കോടി രൂപയുടെ മേരി ക്യൂറി ആക്‌ഷൻ സ്കോളർഷിപ്. 

ഓസ്ട്രേലിയയിലെ മൊണാഷ് സർവകലാശാലയിൽ ഗവേഷണം നടത്തിവരവെയാണ് ഈ അംഗീകാരം. തിരുവനന്തപുരം ഐസറിൽ നിന്നു 2022ൽ ഫോട്ടോ കെമിസ്ട്രിയിൽ പിഎച്ച്ഡി നേടിയിരുന്നു. റിട്ട. പ്രഥമാധ്യാപകൻ കല്ലൂപ്പാറ പുതുശേരി അമ്പാട്ടുകുന്നേൽ തോമസ് ജോണിന്റെയും റിട്ട. അധ്യാപിക എലിസബത്തിന്റെയും മകളാണ്. ഭർത്താവ്: ഓസ്ട്രേലിയയിൽ എൻജിനീയറായ റോണി വർഗീസ് ഡാനിയൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com