ADVERTISEMENT

തിരുവനന്തപുരം ∙ 8–ാം ക്ലാസിൽ പഠിക്കുമ്പോഴാണ് കസ്തൂരി ഷാ ഇംഗ്ലിഷ് കവിതകൾ അടങ്ങിയ തന്റെ ആദ്യ പുസ്തകമായ ‘ആർട്ട് ഓഫ് മൈൻഡ്’ പ്രസിദ്ധീകരിക്കുന്നത്. 3 വർഷം മുൻപ് 3–ാം പുസ്തകം പ്രസിദ്ധീകരിച്ചു. ഇംഗ്ലിഷ് കവിതകളും ചെറുകഥകളും എഴുതുന്ന കസ്തൂരിക്ക് ഇഷ്ട വിഷയമായ സാഹിത്യത്തെപ്പറ്റി സംസാരിക്കാൻ യുട്യൂബ് ചാനലുമുണ്ട്. സിവിൽ സർവീസ് പരീക്ഷയുടെ അഭിമുഖത്തിൽ കസ്തൂരി നേരിട്ടത് ഇന്ത്യൻ ഇംഗ്ലിഷ് സാഹിത്യം, യൂട്യൂബ് കണ്ടന്റ് ക്രിയേഷൻ എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ. ചെറുപ്രായത്തിൽ തന്നെ ശീലമാക്കിയ എഴുത്തും വായനയും സിവിൽ സർവീസ് നേട്ടത്തിൽ വലിയ പങ്കുവഹിച്ചെന്നു തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ കസ്തൂരി ഷാ പറയുന്നു.

ആറ്റിങ്ങൽ ഗവ. എച്ച്എസ്എസ് റിട്ട. പ്രിൻസിപ്പൽ ഉദയൻപറമ്പ് വീട്ടിൽ എം.എം.ഷാഫിയുടെയും കൊല്ലം ടികെഎം ആർട്സ് ആൻഡ് സയൻസ് കോളജ് അസിസ്റ്റന്റ് പ്രഫസർ ഡോ.എം.ജെ.ഷീബയുടെയും മകളായ കസ്തൂരി ആദ്യ ഊഴത്തിൽ തന്നെ 68–ാം റാങ്ക് നേടിയെങ്കിലും അതിനു പിന്നിൽ വർഷങ്ങളുടെ പ്രയത്നമുണ്ട്. 10–ാം ക്ലാസിലെ അവധിക്കാലത്ത് കോച്ചിങ് ക്ലാസിനു പോയി ആദ്യചുവടു വച്ചു. സിബിഎസ്ഇ പ്ലസ്ടു ഹ്യുമാനിറ്റീസിൽ കേരളത്തിൽ ഒന്നാം റാങ്ക് നേടിയ കസ്തൂരി കേരള സർവകലാശാല ബിഎ ഇംഗ്ലിഷ് പഠനത്തിലും അതേ റാങ്ക് ആവർത്തിച്ചു. തുടർന്ന് സിവിൽ സർവീസ് മാത്രം ലക്ഷ്യം വച്ചുള്ള ഒരു വർഷത്തെ യാത്ര. സോഷ്യോളജി ആയിരുന്നു ഓപ്ഷനൽ വിഷയം. കേരള കേഡറിൽ സേവനം ചെയ്യാനാണ് താൽപര്യം.

English Summary:

Kasturi Shah: How Early Passion for Reading and Writing Propelled Her to Top Civil Services Ranks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com