ADVERTISEMENT

പ്രതിവർഷം 15 ലക്ഷം രൂപയിലധികം ശമ്പളം ലഭിക്കുന്ന, എണ്ണവ്യവസായ മേഖലയിലെ എണ്ണം പറഞ്ഞ ജോലിയാണ് പ്ലാനിങ് എൻജിനീയറുടേത്. സാധാരണ ഗതിയിൽ ഒരു ഫ്രഷറിന് സ്വപ്നം കാണാൻ പോലും പറ്റാത്ത ജോലി. ഗ്രാജ്വേറ്റ് എൻജിനീയറിങ് ട്രെയിനികൾ തന്നെ ആറും എട്ടും വർഷം ജോലി ചെയ്താൽ മാത്രം എത്തിച്ചേരാവുന്ന പദവി. അസാധ്യമായ ഇക്കാര്യം വെറും മൂന്നു മാസം നീളുന്ന ഒരു ഹ്രസ്വ കോഴ്സിലൂടെ ഫ്രഷേഴ്സായ എന്‍ജിനീയര്‍മാര്‍ക്ക് സാധ്യമാക്കുകയാണ് ബ്രെന്റ് എനര്‍ജി എജ്യുക്കേഷൻ. അതും ലോകത്തിലെ നമ്പർ വൺ എണ്ണ, വാതക എൻജിനീയറിങ്, പ്രൊക്യുവർമെന്റ് & കൺസ്ട്രക്‌ഷൻ (ഇ പി സി ) കമ്പനിയായ പെട്രോഫാക്കിൽ.

യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച സ്ഥാപനം
എണ്ണ, വാതക വ്യവസായത്തിലെ യു എ ഇ ഗവൺമെന്റ് അംഗീകൃത അക്കാദമിക്, കരിയർ ദാതാവാണ് ബ്രെന്റ് എനര്‍ജി എജ്യുക്കേഷൻ. മേഖലയിലെ വിദഗ്ധർ നൽകുന്ന തിയറി ക്ലാസുകള്‍ക്കൊപ്പം വ്യവസായ മേഖലയിലെ നേരിട്ടുള്ള തൊഴിൽ പരിചയവും ഉൾപ്പെടുത്തിയ സമഗ്രമായ പാഠ്യപദ്ധതിയാണ് ബ്രെന്റ് എനര്‍ജി എജ്യുക്കേഷന്‍ രൂപം നൽകിയിരിക്കുന്നത്. എണ്ണ, വാതക മേഖലയിലെ പുതിയ പ്രായോഗിക വെല്ലുവിളികൾ നേരിടാൻ ഈ പാഠ്യക്രമം ബ്രെന്റ് എൻജിനീയർമാരെ സഹായിക്കുന്നു.

ഉറപ്പായ തൊഴിലവസരം; ശമ്പള പാക്കേജ് പ്രതിവർഷം ശരാശരി 15 ലക്ഷം രൂപ
ബ്രെന്റിൽ പഠിച്ചിറങ്ങുന്നവർ ഗ്രാജുവേറ്റ് എൻജിനീയറിങ് ട്രെയിനിയായല്ല, നേരിട്ട് എൻജിനീയർമാരായാണ് കരിയർ ആരംഭിക്കുന്നത്. മുൻനിര എണ്ണ, വാതക എൻജിനീയറിങ്, പ്രൊക്യുവർമെന്റ് & കൺസ്ട്രക്‌ഷൻ കമ്പനികൾ അവരെ പ്രോജക്ട് കൺട്രോൾ എൻജിനീയർ / പ്ലാനിങ് എൻജിനീയർ / കോസ്റ്റിങ് എൻജിനീയർ തസ്തികകളിൽ പ്രതിവർഷം ശരാശരി 15 ലക്ഷം രൂപ ശമ്പള പാക്കേജിൽ നിയമിക്കുന്നു. വ്യവസായ മേഖലയിൽ 6-8 വർഷത്തെ തൊഴിൽ പരിചയത്തിന് സമാനമാണ് ഇത്. ബ്രെന്റ് എന്‍ജിനീയറായ ജയനല്‍ ഫെര്‍ണാണ്ടോയെ പെട്രോഫാക്ക് കമ്പനി തങ്ങളുടെ ഷാര്‍ജയിലെ പ്രോജക്ടിലേക്ക് പ്ലാനിങ് എന്‍ജിനീയറായി തിരഞ്ഞെടുത്തത് പ്രതിവര്‍ഷം 25 ലക്ഷം രൂപയുടെ പാക്കേജ് നല്‍കിയാണ്. 

Brent-Energy-Education3

പഠിക്കാം, ദുബായ് നോളജ് പാർക്കിൽമൂന്നു മാസത്തെ കോഴ്സിനായി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ശരിയായ അഭിരുചിയുള്ള എൻജിനീയർമാർക്ക് ദുബായ് നോളജ് പാർക്കിലെ ബ്രെന്റ് ക്യാംപസിൽ പഠിക്കാം. ഇൻഡസ്ട്രിയൽ വിസിറ്റുകൾ, രാജ്യാന്തര കോൺഫറൻസുകൾ, ഗസ്റ്റ് ലക്ചറുകൾ തുടങ്ങിയവയിലൂടെ ബ്രെന്റ് വിദ്യാർഥികൾക്ക് വ്യവസായ പരിചയം ഉറപ്പാക്കുന്നു. കോഴ്സ് പൂർത്തിയാക്കുന്ന എൻജിനീയർമാർക്ക് യുകെ പോസ്റ്റ് ഗ്രാജ്വേറ്റ് അവാർഡ്  നൽകും. പെട്രോഫാക്ക്, ആപ്ലസ് വെലോസി-ഷെൽ, സിഎൻപിസി പോലുള്ള മുൻനിര ഇ പി സി കമ്പനികൾ ഈ സർട്ടിഫിക്കേഷൻ അംഗീകരിച്ചിട്ടുണ്ട്.

രാജ്യാന്തര അംഗീകാരമുള്ള പാഠ്യപദ്ധതി
ബ്രെന്റിലെ അക്കാദമിക് ബോർഡ് ആഗോള എണ്ണ വ്യവസായവുമായി കൈകോർത്ത് പ്രവർത്തിക്കുന്നതിനാൽ പ്രഫഷനൽ നിലവാരത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല. നിരന്തരം പുതുക്കപ്പെടുന്ന സാങ്കേതിക വിദ്യയ്ക്കനുസരിച്ച് ബ്രെന്റിലെ കോഴ്സ് കണ്ടന്റും നവീകരിക്കപ്പെടുന്നുണ്ടെന്ന് ബോർഡ് ഉറപ്പ് വരുത്തുന്നു. മറ്റു സ്ഥാപനങ്ങളിൽനിന്ന് വ്യത്യസ്തമായി വ്യവസായ മേഖലയിൽ രണ്ടു ദശാബ്ദത്തിലേറെ അനുഭവ സമ്പത്തുള്ള പ്രഫഷനലുകളാണ് ഇവിടെ പരിശീലനം നൽകുന്നത്. ഇൻഡസ്ട്രിയൽ വിസിറ്റുകൾ, ഫാബ്രിക്കേഷൻ യാർഡുകൾ, അഡിപെക് പോലുള്ള രാജ്യാന്തര സമ്മേളനങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന രാജ്യാന്തര നിലവാരത്തിലുള്ള തൊഴിൽ പരിചയമാണ് ഇവിടെ ലഭ്യമാക്കുന്നത്. ടോപ്പ് ഇപിസി കമ്പനികളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ഗസ്റ്റ് ലക്ചറിലൂടെ തങ്ങളുടെ അറിവും അനുഭവങ്ങളും ഭാവി എൻജിനീയർമാരുമായി പങ്കു വയ്ക്കാൻ  എത്തുന്നു. ഓരോ എൻജിനീയർക്കും വ്യക്തിഗത ശ്രദ്ധ ലഭിക്കുന്നതിന് ബാച്ചിലെ വിദ്യാർഥികളുടെ എണ്ണം 12 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.

Brent-Energy-Education2

പ്ലേസ്മെന്റ്
പെട്രോഫാക്ക്, ആപ്ലസ് വെലോസി-ഷെൽ, സിഎൻപിസി, വുഡ് ഗ്രൂപ്പ്, ഡോഡ്സൽ, ടെക്നിപ്എഫ്എംസി തുടങ്ങിയ പ്രമുഖ ഇ പി സി കമ്പനികൾ ബ്രെന്റിൽ റിക്രൂട്ട്മെന്റിനായി എത്തുന്നു.

കേരളത്തിലെ വിദ്യാർഥികൾ പറയുന്നത്
ബ്രെന്റില്‍ ചേര്‍ന്നത് ജീവിതം മാറ്റി മറിച്ച തീരുമാനമായിരുന്നെന്ന് കൊച്ചി സ്വദേശി ജോണ്‍ വര്‍ഗീസ് പറയുന്നു. ബിടെക്കിന് ശേഷം ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറുടെ ജോലിക്കായി ശ്രമിച്ചെങ്കിലും തൊഴില്‍ പരിചയമില്ലാത്തതു മൂലം പരാജയപ്പെട്ടു. തൊഴില്‍ പരിചയത്തിനായി കൂട്ടുകാര്‍ പലരും ചേര്‍ന്ന കമ്പനികള്‍ മറ്റു പല മേഖലകളിലുമാണ് ജോലി ചെയ്യിപ്പിക്കുന്നതെന്നും ജോണ്‍ അറിഞ്ഞു. ഇതോടെ എന്തു ചെയ്യണമെന്ന് കരുതിയിരിക്കുമ്പോഴാണ് ജോണ്‍ ബ്രെന്റ് എനര്‍ജി എജ്യുക്കേഷനെക്കുറിച്ച് അറിയുന്നത്. 

ബ്രെന്റിന്റെ ഓഫറുകള്‍ ആദ്യം കേട്ടപ്പോള്‍ വിശ്വസിക്കാന്‍ തന്നെ പ്രയാസമായിരുന്നു. പക്ഷേ, കോഴ്‌സ് പഠിച്ച് എണ്ണ, വാതക വ്യവസായത്തില്‍ എന്‍ജിനീയറായി ജോലി ലഭിച്ചതോടെ കേട്ടതെല്ലാം സത്യമായിരുന്നു എന്ന് സ്വന്തം അനുഭവത്തിലൂടെ ബോധ്യമായി. മികച്ച സൗകര്യങ്ങളും പഠനാന്തരീക്ഷവുമുള്ള ബ്രെന്റ് കൂടുതല്‍ പേര്‍ ഭാവിയില്‍ ഉപയോഗപ്പെടുത്തണമെന്നാണ് ജോണിന്റെ ആഗ്രഹം. എറണാകുളത്ത് നിന്നുള്ള അഖില്‍ സാജുവും തിരുവനന്തപുരത്ത് നിന്നുള്ള എല്‍ദോ ബേബിയുമെല്ലാം ബ്രെന്റില്‍ ചേര്‍ന്നത് തങ്ങളുടെ ജീവിതത്തില്‍ എടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു എന്ന് ആവര്‍ത്തിക്കുന്നു. 

Brent-Energy-Education4

ബ്രെന്റില്‍ പ്രവേശനം വര്‍ഷത്തില്‍ നാലു തവണ
ഓരോ വര്‍ഷവും നാലു തവണയാണ് ബ്രെന്റിലേക്ക് വിദ്യാർഥികള്‍ക്കു പ്രവേശനം നല്‍കുന്നത്. ഓരോ പ്രവേശനവും പ്രാദേശികാടിസ്ഥാനത്തിലാണ്. ഒരു ബാച്ചില്‍ 12 വിദ്യാർഥികളുമായി പരമാവധി ആറു ബാച്ചുകള്‍. ഓണ്‍ലൈനായി നടത്തുന്ന പ്രവേശനപരീക്ഷ, തുടര്‍ന്ന് നടക്കുന്ന വ്യക്തിഗത/വിര്‍ച്വല്‍ അഭിമുഖം തുടങ്ങിയ ഘട്ടങ്ങള്‍ താണ്ടിയെത്തണം ബ്രെന്റിലെ മിടുമിടുക്കരായ 12 വിദ്യാര്‍ത്ഥികളില്‍ ഒരാളായി ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടാന്‍. ബാച്ച് തുടങ്ങുന്നതിന് ഒരു മാസം മുന്‍പാണ് ബ്രെന്റ് ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ നടക്കുക. പരീക്ഷയിലെ സ്‌കോര്‍ ആ തവണത്തെ പ്രവേശനത്തിന് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. 

യോഗ്യതാ മാനദണ്ഡങ്ങള്‍

അക്കാദമിക മാനദണ്ഡം

യുജി/പിജി എന്‍ജിനീയറിങ്ങിൽ ‍(ഐടി ഇതര പശ്ചാത്തലം) കുറഞ്ഞത് 60 ശതമാനം മാര്‍ക്ക്.

ബ്രെന്റ് മാനദണ്ഡം
1. അടിസ്ഥാന എന്‍ജിനീയറിങ് കണ്‍സെപ്റ്റുകള്‍, ആപ്ലിക്കേഷന്‍ അധിഷ്ഠിത ചോദ്യങ്ങള്‍, നവീന ചിന്ത എന്നിവയാണ് ബ്രെന്റ് ഓണ്‍ലൈന്‍ പ്രവേശന പരീക്ഷയില്‍ മൂല്യനിര്‍ണയം ചെയ്യുന്നത്. 30 മിനിറ്റാണ് പരീക്ഷയുടെ ദൈര്‍ഘ്യം. 

2. വ്യക്തിഗത അഭിമുഖം അപേക്ഷാർഥികളുടെ ആശയവിനിമയ ശേഷിയെ അളക്കുന്നതിനാണ്. 

ഈ അവസരം പാഴാക്കരുത്
താൽപര്യമുള്ള വിദ്യാർഥികള്‍ക്ക് ബ്രെന്റ് എനര്‍ജി എജ്യുക്കേഷന്‍ വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്ത ശേഷം തങ്ങളുടെ റജിസ്റ്റേര്‍ഡ് ഇമെയില്‍ വിലാസത്തിലേക്ക് അയക്കുന്ന ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്. 

ഓണ്‍ലൈന്‍ പരീക്ഷ: മാര്‍ച്ച് 22– 24 വരെ

പരീക്ഷാസമയം: 30 മിനിറ്റ്

ബാച്ച് ആരംഭിക്കുന്നത് : ഏപ്രില്‍ 02, 2019 

വെബ്‌സൈറ്റ് ലിങ്ക് : www.brentenergyeducation.com 

ഇമെയില്‍ വിലാസം: info@brentenergyeducation.com 

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 7338925555, 7338935555

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com