ADVERTISEMENT

പുതുച്ചേരി ജിപ്മെറിൽ വിവിധ വിശേഷ വിഷയങ്ങളിൽ ബിഎസ്‌സി, എംഎസ്‌സി, പിജി ഡിപ്ലോമ, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കു മേയ് 24 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.jipmer.edu.in

ബാച്‌ലർ പ്രോഗ്രാമുകൾ

ബിഎസ്‌സി നഴ്സിങ് 4 വർഷം, ബാ‌‌ച്‌ല‌ർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വിജ് പതോളജി 4 വർഷം, ബിഎസ്‌സി അലൈഡ് മെഡിക്കൽ സയൻസസ് – 12 വിഷയങ്ങൾ (അനസ്തീസിയാ ടെക്, കാർഡിയാക് ലാബ് ടെക്, ഡയാലിസിസ് ടെക്, ബ്ലഡ് ബാങ്കിങ് ടെക്, റേഡിയോ ഡയഗ്നോസിസ്, ന്യൂറോ ടെക്, ന്യൂക്ലിയർ മെഡിസിൻ ടെക്, ഒപ്റ്റോമെട്രി, പെർഫ്യൂഷൻ ടെക്, റേഡിയോതെറപ്പി ടെക്, മെഡിക്കൽ ലാബ് ടെക്, ക്ലിനിക്കൽ ന്യൂട്രീഷൻ & ഡയറ്റിറ്റിക്സ് – ഓരോന്നും 3 വർഷം). മൊത്തം 153 സീറ്റ്. നഴ്സിങ്ങിലെ 75 സീറ്റിൽ എട്ടെണ്ണം ആൺകുട്ടികൾക്ക്. ഭിന്നശേഷിക്കാർക്ക് 5 % സംവരണം. ജാതി സംവരണവും പുതുച്ചേരി സ്വദേശി സംവരണവുമുണ്ട്.

ബയോളജി, ഫിസിക്സ്, കെമിസ്ട്രി ഐച്ഛികമായി 50 % മാർക്കോടെ പ്ലസ്ടു ജയിച്ചവർക്ക് അപേക്ഷിക്കാം. പട്ടിക, പിന്നാക്ക വിഭാഗക്കാർക്ക് 40%, മുന്നാക്കവിഭാഗത്തിലെ ഭിന്നശേഷിക്കാർക്ക് 45% ക്രമത്തിൽ മതി മാർക്ക്.

ഓൺലൈൻ റജിസ്ട്രേഷൻ മേയ് 24 വരെ. അപേക്ഷാഫീ 1500 രൂപ. പട്ടികവിഭാഗം 1200 രൂപ. ഭിന്നശേഷിക്കാർക്ക് അപേക്ഷാഫീയില്ല. തിരുവനന്തപുരമടക്കം ഏഴു കേന്ദ്രങ്ങളിൽ ജൂൺ 22ന് 90 മിനിറ്റ് ഓൺലൈൻ എൻട്രൻസ് പരീക്ഷ. ജൂലൈ അഞ്ചിനകം ഫലം. കൗൺസലിങ് വഴി അലോട്മെന്റ്. ക്ലാസുകൾ ഓഗസ്റ്റ് ഒന്നിനു തുടങ്ങും. മിതമായ ഫീസ്. ഹോസ്റ്റലുണ്ട്.

പിജി പ്രോഗ്രാമുകൾ

എ) എംഎസ്‌സി (െമഡിക്കൽ ബയോകെ‌മിസ്ട്രി, എംഎൽടി–മൈക്രോബയോളജി, എംഎൽടി–പതോളജി, മെഡിക്കൽ ഫിസിയോളജി, ബയോസ്റ്റാറ്റിസ്റ്റിക്സ് / ബയോമെട്രിക്സ്, ന്യൂറോടെക്നോളജി)

ബി) എംഎസ്‌സി‌ നഴ്സിങ് – അഞ്ചു ശാഖകൾ

സി) മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്്

‍‍ഡി) പോസ്റ്റ്–ബേസിക് ഡിപ്ലോമ ഇൻ നഴ്സിങ് – അഞ്ചു ശാഖകൾ

ഇ) പിജി ഡിപ്ലോമ / ഫെലോഷിപ് (ജനറ്റിക് കൗൺസലിങ് / ഫാമിലി പ്ലാനിങ്)

തീയതിക്രമം ബാച്‌ലർ പ്രോഗ്രാമുകളുടേതു തന്നെ. ഓരോ പ്രോഗ്രാമിന്റെയും പ്രവേശനയോഗ്യതയുൾപ്പെടെ വിവരങ്ങൾക്ക് പ്രോസ്പെക്ടസ് നോക്കാം. ബാച്‌ലർ പ്രോഗ്രാമുകൾക്ക് ഒരു പ്രോസ്പെക്ടസ്, മറ്റുള്ളവയ്ക്ക് വേറെ പ്രോസ്പെക്ടസ് എന്ന രീതിയാണ്. വിവിധ വിഷയങ്ങളിലെ പിഎച്ച്ഡിക്കും ഇപ്പോൾ അപേക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com