ADVERTISEMENT

എൻജിനിയറിങ്,ഫാർമസി പ്രവേശന പരീക്ഷ മേയ് 2,3 തീയതികളിൽ നടക്കുന്ന സാഹചര്യത്തിൽ പരീക്ഷ  ആദ്യമായി എഴുതുന്ന വിദ്യാർഥികൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.സംസ്ഥാനത്തിനുള്ളിലും ഡൽഹി,മുംബൈ,ദുബായ് എന്നിവിടങ്ങളിലുമായി  329 കേന്ദ്രങ്ങളിൽ വച്ചാണ് ഇത്തവണ പരീക്ഷ നടക്കുന്നത്.

വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

  • എൻജിനിയറിങ് കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരും പ്രവേശന പരീക്ഷയുടെ രണ്ടു പേപ്പറും എഴുതേണ്ടതാണ്.പ്രവേശന പരീക്ഷയുടെയും യോഗ്യതാ പരീക്ഷയിലെ  കണക്ക്,ഫിസിക്സ്,കെമിസ്ട്രി എന്നിവയുടെയും സ്കോറുകൾക്കു തുല്യ പ്രാധാന്യം നൽകി തയാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും എൻജിനിയറിങ് പ്രവേശനം.
  • കേരളത്തിലെ ഫാർമസി കോളജുകളിൽ ബിഫാം പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ മേയ് രണ്ടിനു നടക്കുന്ന ഒന്നാം പേപ്പർ(ഫിസിക്സ്,കെമിസ്ട്രി) എഴുതണം.
  • പരീക്ഷാ ദിവസം വിദ്യാർഥികൾ രാവിലെ 9.30നു മുൻപ് കേന്ദ്രങ്ങളിൽ ഹാജരാകണം.
  • പ്രവേശന പരീക്ഷാ കമ്മിഷണർ ഓൺലൈനായി നൽകിയ അഡ്മിറ്റ് കാർഡിന്റെ കളർ പ്രിന്റ് ഔട്ട് ഹാജരാക്കുന്നതു പരീക്ഷാ ഹാളി‍ൽ വിദ്യാർഥികളെ തിരിച്ചറിയുന്നതിനു സഹായകരമാകും.
  • കളർ അഡ്മിറ്റ് കാർഡിനാണ് മുൻതൂക്കം നൽകുന്നതെങ്കിലും ബ്ലായ്ക്ക് ആൻഡ് വൈറ്റ് പ്രിന്റ് ഔട്ടിനു വിലക്കില്ല.
  • അഡ്മിറ്റ് കാർഡ് ഇല്ലാത്ത വിദ്യാർഥികളെ പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കില്ല.
  • വിദ്യാർഥികളും ഇൻവിജിലേറ്റർമാരും പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതു കർശനമായി വിലക്കിയിരിക്കുകയാണ്.
  • നീലയോ കറുപ്പോ മഷിയുള്ള ബോൾ പോയിന്റ് പേന മാത്രമേ ഉപയോഗിക്കാവൂ.
  • മറ്റു വസ്തുക്കൾ പരീക്ഷാ ഹാളിൽ കൊണ്ടു പോകുന്നതു പരീക്ഷാ ക്രമക്കേടായി കണക്കാക്കുകയും ശിക്ഷാ നടപടി സ്വീകരിക്കുകയും ചെയ്യും.
  • അഡ്മിറ്റ് കാർഡ് ഇനിയും ഡൗൺലോഡ് ചെയ്യാത്ത വിദ്യാർഥികൾ എത്രയും പെട്ടന്ന് പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്ത് എടുക്കണം.

അപേക്ഷയിലെ അപാകത മൂലം അഡ്മിറ്റ് കാർഡ് തടഞ്ഞു വയ്ക്കപ്പെട്ട  ഏതാനും വിദ്യാർഥികളുടെ കാർഡുകൾ ഉപാധികളോടെ ലഭ്യമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com