ADVERTISEMENT

പ്രവേശന പരീക്ഷയിൽ ഒന്നാമതെത്തിയ 12 വിദ്യാർഥികൾക്ക് കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎംകെ) 19 ലക്ഷം രൂപ വീതം മുഴുവൻ ട്യൂഷൻ ഫീസും  ഇളവു ചെയ്തു. ഇവരിൽ ആൺകുട്ടികളും പെൺകുട്ടികളും സംവരണ വിഭാഗങ്ങളിലെ അപേക്ഷകരുമുണ്ട്. ജൂണിൽ തുടങ്ങുന്ന ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കു പ്രവേശനം കിട്ടിയവരിലെ സമർഥർക്കാണു ഫീസ് ഇളവ്. 

മഹാരാഷ്ട്ര, ഡൽഹി, കർണാടക, തമിഴ്നാട്, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, ബംഗാൾ, തെലങ്കാന, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരാണു വിദ്യാർഥികൾ. 2012 ൽ ആദ്യ റാങ്കുകാർക്ക് 30,000 രൂപയുടെ ഫീസ് ഇളവ്  പ്രഖ്യാപിച്ചിരുന്നു. താമസം, ഭക്ഷണം എന്നിവയ്ക്കുള്ള ചെലവ് വിദ്യാർഥികൾ വഹിക്കേണ്ടിവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com