ADVERTISEMENT

ഒൻപത്, പത്ത് ക്ലാസുകളിലെ ഭേദഗതി വരുത്തിയവ ഉള്‍പ്പെടെ ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ മുഴുവന്‍ പഠപുസ്തകങ്ങളും 'സമഗ്ര' പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്)  വൈസ് ചെയര്‍മാന്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. 

പാഠപുസ്തകങ്ങളുടെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട പതിപ്പുകള്‍ പ്രത്യേകം ലോഗിന്‍ ചെയ്യാതെ തന്നെ  www.samagra.kite.kerala.gov.in പോര്‍ട്ടല്‍ വഴി ലഭ്യമാണ്. ഹോം പേജിലെ 'ടെക്സ്റ്റ് ബുക്സ്’എന്ന ലിങ്ക് വഴി മീഡിയം, ക്ലാസ്, വിഷയം എന്നിങ്ങനെ തരംതിരിച്ച്  പാഠപുസ്തകങ്ങളുടെ പി.ഡി.എഫ് പതിപ്പുകള്‍ ലഭിക്കും. ഇതിനു പുറമെ പ്ലേ സ്റ്റോറില്‍ 'SAMAGRA’ എന്ന് നല്‍കി ഇന്‍സ്റ്റാള്‍ ചെയ്യുന്ന മൊബൈല്‍ ആപ്പുവഴിയും മുഴുവന്‍ പാഠപുസ്തകങ്ങളും ഡിജിറ്റല്‍ റിസോഴ്സുകളും പൊതുജനങ്ങള്‍ക്കുള്‍പ്പെടെ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.

പ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററിതലം വരെയുള്ള എല്ലാ അധ്യാപകര്‍ക്കും നാല് ദിവസത്തെ വിഷയാധിഷ്ഠിത പരിശീലനവും മേയ് മാസത്തില്‍ നല്‍കുന്നതിനാല്‍ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠന വിഭവങ്ങള്‍ തയ്യാറാക്കുന്നതിനും പാഠാസൂത്രണം നടത്തുന്നതിനും ഡിജിറ്റല്‍ പാഠഭാഗങ്ങള്‍ വളരെയധികം സഹായിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com