ADVERTISEMENT

ശാസ്ത്രസാങ്കേതികരംഗങ്ങളിലെന്നപോലെ മാനവികവിഷയങ്ങളിലും അറിവിന്റെ പുതിയ മുഖങ്ങൾ ഉരുത്തിരിയുന്നുണ്ട്. അവയെ സംബന്ധിച്ച അക്കാദമികപഠനങ്ങളും ഗവേഷണവും കാലികമായി രൂപം കൊള്ളാറുമുണ്ട്. അത്തരത്തിൽ ‘മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ’ ആവിഷ്കരിച്ച പുതിയ പ്രോഗ്രാമാണ് എംഎ: ഇക്കസോഫിക്കൽ ഈസ്തറ്റിക്സ്. ഇത് മറ്റെങ്ങും നിലവില്ല.

ഇക്കോളജിയും ഫിലോസഫിയും ചേർന്നതാണ് ഇക്കോസഫി. പരിസ്ഥിതിയും ദർശനവും കൈകോർക്കുന്ന രംഗം. മനുഷ്യനും സമൂഹവും കലാരൂപങ്ങളും പ്രകൃതിയും പരിസ്ഥിതിയും എല്ലാം തമ്മിലുള്ള പൊരുത്തത്തെപ്പറ്റി പഠനങ്ങൾ നടക്കുന്നുണ്ട്. ഐക്യത്തിന്റെ മേഖലകൾ കണ്ടെത്തി ജീവിതം കൂടുതൽ സുന്ദരവും അർഥപൂർണമാക്കുന്നതിനു വിശേഷശ്രമങ്ങൾ വേണം. ഈ പശ്ചാത്തലത്തിലാണു മണിപ്പാലിലെ പുതിയ പഠനമാർഗത്തെ കാണേണ്ടത്. സൗന്ദര്യശാസ്ത്രത്തിന്റെ വിവിധ മുഖങ്ങൾ പഠനവിധേയമാക്കുന്നതാണ് ഇസ്തറ്റിക്സിന്റെ മേഖല.

മണിപ്പാൽ അക്കാദമിയിലെ ‘ഗാന്ധിയൻ സെന്റർ ഫോർ ഫിലസോഫിക്കൽ ആർട്സ് & സയൻസസ്’ ആണ് ഈ ദ്വിവത്സര പിജി പ്രോഗ്രാം നടത്തുന്നത്. സാഹിത്യം, സംഗീതം, നൃത്തം, നാടകം, സിനിമ, ചിത്രകല എന്നിവയെല്ലാം അടങ്ങുന്ന ഈ പ്രോഗ്രാമിന്റെ ലക്ഷ്യം ഇക്കോസഫിയുടെ പശ്ചാത്തലത്തിൽ ആർട്–ജേണലിസം കൈകാര്യം ചെയ്യേണ്ടവരെ പരിശീലിപ്പിക്കുകയാണ്. ഏതെങ്കിലും വിഷയത്തിൽ ബാച്‌ലർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത നേടുന്നവർക്ക് ഇനിപ്പറയുന്ന രംഗങ്ങളിൽ സമർഥമായി പ്രവർത്തിക്കാമെന്നു പ്രതീക്ഷിക്കുന്നു.

  •  അക്കാദമിക് പഠനഗവേഷണങ്ങൾ
  •  ജേണലിസം, മീഡിയ, കമ്യൂണിക്കേഷൻ
  •  സാമൂഹിക, സാംസ്കാരിക, പാരിസ്ഥിതിക മേഖലകൾ
  •  നയഗവേഷണം (പോളിസി റിസർച്)

പ്രവേശനത്തിന് ഓൺലൈനായി 31ന് അകം അപേക്ഷിക്കണം. യോഗ്യതാപരീക്ഷയിലെ മാർക്ക് നോക്കി പ്രാഥമിക സിലക്‌ഷൻ. തുടർന്ന് ജൂൺ രണ്ടാം പകുതിയിൽ നേരിട്ടോ ഫോൺ വഴിയോ ഇന്റർവ്യൂ നടത്തി അന്തിമ സിലക്‌ഷൻ. എൻട്രൻസ് പരീക്ഷയില്ല. കോഴ്സ് ഫീ: 1.40 ലക്ഷം രൂപ

വിലാസം : The Director, Admissions, Manipal Academy of Higher Education, Manipal - 576104

വെബ്സൈറ്റ്: https://manipal.edu.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com