ADVERTISEMENT

ഇത്തവണത്തെ സെറ്റ് പരീക്ഷയിൽ മലയാളത്തിന് കൂട്ടത്തോൽവി. മലയാളത്തിൽ പരീക്ഷ എഴുതിയ 1224 പേരിൽ വെറും എട്ടു പേർ മാത്രമാണ് വിജയിച്ചത്. വിജയ ശതമാനം 0.65. രണ്ടു പേപ്പറുകളുള്ള പരീക്ഷയിലെ ആദ്യ പേപ്പറിൽ 516 പേർ വിജയിച്ചപ്പോൾ രണ്ടാം പേപ്പറിൽ 88 പേർ മാത്രമേ വിജിയിച്ചുള്ളൂ. രണ്ടാം പേപ്പറിൽ വിജയികളുടെ എണ്ണം കുറഞ്ഞതാണ് മലയാളത്തിലെ ആകെ വിജയശതമാനം കുറയാൻ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. സെറ്റ് പരീക്ഷയ്ക്ക് സാധാരണ കടുകട്ടിയായ ചോദ്യങ്ങളാണ് ഉൾപ്പെടുത്താറുള്ളതെങ്കിലും ഇത്തവണ അങ്ങനെയല്ല എന്നാണ് മൊത്തത്തിലുള്ള വിജയശതമാനം വ്യക്തമാക്കുന്നത്. 14.62% പേർ മാർച്ച് 31ന് നടത്തിയ പരീക്ഷ വിജയിച്ചു. കഴിഞ്ഞ തവണ 8.39 ശതമാനമായിരുന്നു വിജയം. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിനു മുൻപുള്ള പാസ്ബോർഡ് യോഗത്തിൽ മലയാളത്തിലെ വിജയശതമാനം വൻതോതിൽ കുറഞ്ഞത് എൽബിഎസ് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുൻപ് വിജയശതമാനം  തീരെ കുറഞ്ഞ ചില പരീക്ഷകളിൽ മോഡേറേഷൻ അനുവദിച്ചിരുന്നു. എന്നാൽ ഇത്തവണ ഒരു വിഷയത്തിനും മോഡറേഷൻ നൽകിയിട്ടില്ല. 

SET

മലയാളത്തിന്റെ പേപ്പർ രണ്ടിൽ പതിവിനു വിപരീദമായി നേരിട്ടുള്ള ചോദ്യങ്ങളാണ് കൂടുതലും ഉൾപ്പെട്ടിരുന്നതെന്ന്  പരീക്ഷ നടത്തിയ എൽബിഎസ് സെന്റർ അധികൃതർ വ്യ‌ക്തമാക്കി. പരന്ന വായനയുള്ള ആർക്കും നിഷ്പ്രയാസം ഉത്തരം കണ്ടെത്താവുന്ന ചോദ്യങ്ങളായിരുന്നു ഭൂരിഭാഗവും. ആടു ജീവിതം ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്തതാര്? ഗജേന്ദ്രമോക്ഷം ചുവർചിത്രം സ്ഥിതി ചെയ്യുന്നത് എവിടെ? പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആസ്ഥാനം എവിടെ? ഉദയംപേരൂർ സുന്നഹദോസിലെ സുന്നഹദോസ് ഏത് ഭാഷയിൽ നിന്നെടുത്തിരിക്കുന്നു? രാത്രിമഴ  എന്ന കവിതാ സമാഹാരം എഴുതിയതാര്?  പെരുന്തച്ചൻ എന്ന നാടകം എഴുതിയതാര്? പാർവതീ സ്വയംവരം ആട്ടക്കഥ രചിച്ചതാര്? രമണൻ എന്ന കാവ്യം ചലചിത്രമായി സംവിധാനം ചെയ്തതാര്? തുടങ്ങിയ ചോദ്യങ്ങൾ ശരാശരിക്കാർക്ക്പോലും ഉത്തരമെഴുതാൻ കഴിയുന്നതാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. എന്നാൽ സിലബസിൽ നിന്ന് വ്യതിചലിച്ച് പിഎസ്‌സി പരീക്ഷകൾക്ക് ചോദിക്കുന്ന രീതിയിലായിരുന്നു ഇത്തവണത്ത സെറ്റ് പരീക്ഷയിലെ മലയാള ചോദ്യങ്ങളെന്ന് പരീക്ഷ എഴുതിയവർ  പരാതിപ്പെടുന്നു.

പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിനു മുൻപുള്ള പാസ്ബോർഡ് യോഗത്തിൽ മലയാളത്തിലെ വിജയശതമാനം വൻതോതിൽ കുറഞ്ഞത് എൽബിഎസ് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുൻപ് വിജയശതമാനം  തീരെ കുറഞ്ഞ ചില പരീക്ഷകളിൽ മോഡേറേഷൻ അനുവദിച്ചിരുന്നു. എന്നാൽ ഇത്തവണ ഒരു വിഷയത്തിനും മോഡറേഷൻ നൽകിയിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com