ADVERTISEMENT

ഈ മാസം 15 നു നടക്കുന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയുടെ അവസാനവട്ട ഒരുക്കങ്ങൾ നടത്തുന്നവർക്കായി മലയാള മനോരമ ‘തൊഴിൽ വീഥി’ നടത്തിയ ഫോൺ ഇൻ പരിപാടിയിലേക്കു സംശനിവാരണത്തിനും വിദഗ്ധ നിർദേശങ്ങൾക്കുമായി വിളിച്ചത് നൂറുകണക്കിന് ഉദ്യോഗാർഥികൾ. 

പരീക്ഷയുടെ അവസാന മണിക്കൂറിലെ പഠനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പരീക്ഷ അടുക്കുമ്പോഴുള്ള അനാവശ്യ ഭയം ഇല്ലാതാക്കി എങ്ങനെ ആത്മവിശ്വാസം വർധിപ്പിക്കാം, പരീക്ഷാ ഹാളിൽ സമയം എങ്ങനെ വിദഗ്ധമായി വിനിയോഗിക്കാം തുടങ്ങിയ വിഷയങ്ങളിൽ പ്രശസ്ത പരീക്ഷാ പരിശീലകൻ റാഷി മക്കാർ നിർദേശങ്ങൾ നൽകി. ഉത്തരങ്ങൾ എളുപ്പത്തിൽ ഓർത്തിരിക്കാവുന്ന വിജയസൂത്രങ്ങളും അദ്ദേഹം പങ്കുവച്ചു. 

അവസാനവട്ട ഒരുക്കത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കറന്റ് അഫയേഴ്സ് എങ്ങനെ പഠിക്കണം, ഏതുവരെയുള്ള ഭാഗങ്ങൾ പഠിക്കണം, ആത്മവിശ്വാസം വർധിപ്പിക്കാൻ എന്തു ചെയ്യണം... പരിപാടിയിലേക്കു വിളിച്ച ഭൂരിഭാഗം പേരുടെയും സംശയങ്ങൾ ഇവയൊക്കെയായിരുന്നു. നന്നായി തയാറെടുപ്പ് നടത്തുന്നതിനോടൊപ്പം പഴയ ചോദ്യപേപ്പറുകൾ കൃത്യമായ സമയം വച്ച് ചെയ്തു പരിശീലിക്കണമെന്ന് റാഷി മക്കാർ നിർദേശിച്ചു. ആത്മവിശ്വാസം വർധിപ്പാക്കാനും പോരായ്മകൾ കണ്ടെത്തി പരിഹരിക്കാനുമുള്ള ഏറ്റവും മികച്ച മാർഗവും ഇതു തന്നെ. 

എളുപ്പമുള്ള ചോദ്യങ്ങൾ ആദ്യം എഴുതിത്തീർക്കുക. പ്രയാസമെന്നു തോന്നുന്ന ചോദ്യങ്ങൾക്കായി സമയം പാഴാക്കരുത്. ഗണിത ചോദ്യങ്ങളിൽ ഓപ്ഷനുകൾ ചെയ്തുനോക്കി ചോദ്യത്തിലേക്കെത്തുന്ന റിവേഴ്സ് രീതിയാണ് പലപ്പോഴും ഫലപ്രദമെന്നും അദ്ദേഹം പറഞ്ഞു. 

യൂണി. അസിസ്റ്റന്റ് പരീക്ഷ: ‘ഹലോ തൊഴിൽ വീഥി’ പോഡ്കാസ്റ്റ് കേൾക്കാം

തൊഴിൽ വീഥി വരിക്കാരാകാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com