ADVERTISEMENT

എന്റെ ഒരു ഉറ്റ സുഹൃത്തിനെ ഞാൻ ആദ്യമായി കാണുന്നതു മുപ്പതു വർഷങ്ങൾക്കു മുൻപു വിർജീനിയയിലെ ഇളംചൂടുള്ള ഒരു സായാഹ്നത്തിലാണ്. ഞങ്ങളെപ്പോലെ നൂറുകണക്കിനു നവാഗത വിദ്യാർഥികൾ പുതിയ കോഴ്‌സുകൾക്കു ചേർന്ന്, ആനന്ദവും ആകാംക്ഷയും നിറഞ്ഞ മനസ്സോടെ ആ കാമ്പസിൽ ചുറ്റി നടക്കുകയായിരുന്നു. അങ്ങനെ, കോളേജ് ഓഫ് വില്ല്യം ആൻഡ് മേരിയിൽ സർവകലാശാല ജീവിതം തുടങ്ങിയ എന്നെ ഏറ്റവുമധികം ആകർഷിച്ചത് അവിടുത്തെ ശാന്തസുന്ദരമായ കാമ്പസും വിദ്യാഭാസത്തിലുള്ള മേന്മയും ആയിരുന്നു. അവിടുത്തെ വിദ്യാർഥിയായതിനാൽ ഭാവിയിൽ കൈവരാവുന്ന സാധ്യതകളെ ഓർത്ത് വിനയാന്വിതനുമായിരുന്നു ഞാൻ. 

അന്നു ഞാൻ കണ്ടുമുട്ടിയ ആ സുഹൃത്തും എന്റെ  ആഗോളകുടുംബത്തിന്റെ ഭാഗമായി മാറുകയായിരുന്നു. ആ നവംബറിൽ, ഹോസ്റ്റലിലെ  ചെറിയ ടെലിവിഷനു മുന്നിൽ കൂടിനിന്നു ഞങ്ങൾ ബർലിൻ മതിലിന്റെ പതനം കണ്ടു. രാഷ്ട്രീയ സംഘടനകളിലും വിദ്യാഭാസ, സാമൂഹ്യ കൂട്ടായ്മകളിലും ഞങ്ങൾ അംഗങ്ങളായി. ഇന്നിപ്പോൾ ഞങ്ങൾ നയതന്ത്രഞ്ജരും, അഭിഭാഷകരും, വ്യവസായസംരഭകരുമൊക്കെയാണ്. ഞങ്ങളിൽ ചിലർ ചരിത്രപരമായ വെല്ലുവിളികളുടെയും അവസരങ്ങളുടെയും ഇടയിലേക്കു ജനിച്ചുവീണ ഒരു പുതുതലമുറയുടെ മാതാപിതാക്കളുമാണ്.

വെറും ഹൈസ്കൂൾ വിദ്യാഭാസവും കണക്കെഴുത്തിലുള്ള കഴിവും കുടുംബത്തിനായി കഠിനാദ്ധ്വാനം ചെയ്യാനുള്ള ഉറച്ച മനസും കൊണ്ടു വ്യാവസായിക വിജയം കൈവരിച്ച ആളായിരുന്നു എന്റെ മുത്തച്ഛൻ. ഞങ്ങളുടെ കുടുംബത്തിൽ നിന്ന് ആദ്യമായി കോളേജിൽ പോയത് എന്റെ പിതാവും അദ്ദേഹത്തിന്റെ സഹോദരിയുമാണ്. എന്റെ കാര്യത്തിലേക്കു വന്നാൽ, ഞാൻ നേടിയ സർവകലാശാല പഠനമാണ് തുടർന്നുള്ള എന്റെ ഔദ്യോഗികജീവിതത്തിന് വേദിയൊരുക്കിയത്.

ഇരുപതു വർഷത്തോളം അമേരിക്കൻ നയതന്ത്രജ്ഞനായി പ്രവർത്തിച്ച്, ഒരു കുടുംബത്തെ പരിപാലിച്ചു വരുന്ന എനിക്കു നല്ല ഉറപ്പുണ്ട്, വിദ്യാഭാസം നേടാൻ ഏറ്റവും നല്ലയിടം അമേരിക്കയാണ് എന്ന്. എന്റെ മകന്റെ കോളജ് വിദ്യാഭാസം ഫിലഡൽഫിയയിൽ പകുതിയോളമായി. ഞങ്ങളുടെ മകൾ ഷിക്കാഗോയിൽ ഈ വർഷം സർവകലാശാല പഠനം തുടങ്ങും. 

പത്തു ലക്ഷത്തിലേറെ വിദേശവിദ്യാർഥികളുണ്ട് ഇപ്പോൾ അമേരിക്കയിൽ; അവർ പഠിക്കുന്നത് എഞ്ചിനീറിങ്, മെഡിസിൻ, പത്രപ്രവർത്തനം, ലളിതകല തുടങ്ങി അനവധി വിഷയങ്ങളാണ്. അവരുടെ അനുഭവങ്ങളും കഴിവുകളും, സ്വപ്നങ്ങളും കൊണ്ട് സമ്പന്നമാണ് ഞങ്ങളുടെ കാമ്പസുകൾ. അവരിൽ പലരും തങ്ങളുടെ കുടുംബങ്ങളോടൊപ്പം ഒന്നുചേരാനും തങ്ങളുടെ  നഗരങ്ങളുടെയും രാഷ്ട്രങ്ങളുടെയും ഉന്നമനത്തിനായുള്ള ഉദ്യമത്തിൽ പങ്കുചേരാനുമായി സ്വദേശങ്ങളിലേക്കു മടങ്ങുന്നു. ചിലർ ഉന്നതവിദ്യാഭാസത്തിനോ ജോലിക്കോ ആയി അവരുടെ പാടവവും ഉത്സാഹവും അമേരിക്കൻ സമൂഹത്തിനു പകർന്ന് കൊടുത്ത് അവിടെ തുടരുന്നു.

അമേരിക്കയിൽ ഇപ്പോഴുള്ള വിദേശവിദ്യാർഥികളിൽ ആറിൽ ഒരാൾ ഇന്ത്യയിൽ നിന്നാണ്. നമ്മുടെ രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം എന്നത്തേയും പോലെ കരുത്തുറ്റതായി തുടരുന്നു. അമേരിക്കൻ കോളേജുകളിലും സർവകലാശാലകളിലും ഇപ്പോൾ ഏറ്റവും ആവശ്യം മികച്ച അന്തർദേശീയ വിദ്യാർഥികളെയാണ്. എന്തെന്നാൽ, പ്രത്യാശയും വിപത്തും സമാസമം നിറഞ്ഞ ഈ ആധുനികലോകത്തിനു വേണ്ടത് കഴിവുറ്റ ആഗോളപൗരന്മാരെയാണ്. അതിലൊരാളാകാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? ഞങ്ങളുടെ ‘എജ്യുക്കേഷൻ യുഎസ്എ’ ഉപദേശകരോട് സംസാരിക്കാം, അമേരിക്കൻ സ്റ്റുഡൻറ് വിസയെക്കുറിച്ചുള്ള ഞങ്ങളുടെ പരിപാടികളിൽ പങ്കെടുക്കാം. ഇതിന് പുറമെ, അംഗീകാരമുള്ള 4,500-ലേറെ അമേരിക്കൻ വിദ്യാഭാസസ്ഥാപനങ്ങളുടെ വെബ്സൈറ്റുകൾ നിങ്ങൾക്കു സന്ദർശിക്കാം. അമേരിക്കയിൽ പഠിക്കാൻ തീരുമാനിച്ചാൽ നിങ്ങളുടേതു പോലെ സമ്പന്നവും മനോഹരവുമായ ജീവിതകഥകളുള്ള ആത്മമിത്രങ്ങളെ നിങ്ങൾക്കു നേടാനാകും എന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്.  

അമേരിക്കയിൽ പഠിക്കുന്നതിനെക്കുറിച്ചു നിങ്ങൾക്കുള്ള സംശയങ്ങൾ ഞങ്ങൾക്കയച്ചു തരൂ: ChennaiStudyinAmerica@state.gov.  നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തുടർലേഖനങ്ങളിലായി ഈ വെബ്‌സൈറ്റിൽ പ്രസീദ്ധീകരിക്കപ്പെടുന്നതായിരിക്കും.

ഓൺലൈനിൽ അറിയാം 

എല്ലാ വ്യാഴാഴ്ചയും ഫെയ്സ്ബുക്ക് ലൈവിലും യൂട്യൂബ് ലൈവിലും അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസത്തെ പരിചയപ്പെടുത്തുന്ന തത്സമയ പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെക്കൊടുത്തിരിക്കുന്ന സമൂഹമാധ്യമ അക്കൗണ്ടുകൾ പിന്തുടരൂ.

ഫെയ്സ്ബുക്ക്: Chennai.usconsulate

ട്വിറ്റർ: @USAndChennai

യൂട്യൂബ്: Amcongenchennai

ഇൻസ്റ്റാഗ്രാം: @usconsulatechennai

ഫ്ലിക്കർ: U.S. Consulate Chennai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com