ADVERTISEMENT

ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി ഒന്നാം ഘട്ട അലോട്മെന്റ് www.cee.kerala.gov.in  വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആപ്ലിക്കേഷൻ നമ്പരും പാസ്‌വേഡും നൽകി ഹോം പേജിൽനിന്ന് അലോട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യാം. ഇതിൽ വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, അലോട്മെന്റിന്റെ വിശദാംശങ്ങൾ, ഫീസ് ഡിപ്പോസിറ്റ് തുക തുടങ്ങിയവയുണ്ട്. അതിന്റെ പ്രിന്റൗട്ട് എടുക്കണം. ഹോം പേജിൽ നിന്നുതന്നെ ഡേറ്റാ ഷീറ്റിന്റെ പ്രിന്റൗട്ട് എടുക്കാം. 

അലോട്മെന്റ് ലഭിച്ചവർ ഫീസ് ഓൺലൈനായോ ഹെഡ് സബ് പോസ്റ്റ് ഓഫിസ് മുഖേനയോ അടച്ച ശേഷം  അലോട്മെന്റ് മെമ്മോയും രേഖകളും സഹിതം 22 വരെ കോളജിൽ ഹാജരായി പ്രവേശനം നേടണം. ബാക്കി ഫീസ് കോളജിൽ അടയ്ക്കണം. അഡ്മിഷൻ നേടാത്ത വിദ്യാർഥികളുടെ അലോട്മെന്റും ഹയർ ഓപ്ഷനുകളും നഷ്ടപ്പെടും. തുടർന്നുള്ള അലോട്മെന്റുകളിൽ പരിഗണിക്കുകയുമില്ല. 

രണ്ടാം ഘട്ട അലോട്മെന്റ് നടപടികൾ ഇന്ന് ആരംഭിക്കും. ഒന്നാം ഘട്ടത്തിൽ അലോട്മെന്റ് ലഭിച്ച് പ്രവേശനം നേടിയവരും അലോട്മെന്റ് ലഭിക്കാത്തവരും ഈ ഘട്ടത്തിൽ പരിഗണിക്കപ്പെടാൻ ഓൺലൈൻ കൺഫർമേഷൻ നടത്തണം. ഇതിനും ഹയർ ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും റദ്ദാക്കുന്നതിനുമുള്ള സൗകര്യം ഇന്നു മുതൽ 23 വൈകിട്ട് 5 വരെ വെബ്സൈറ്റിൽ ലഭ്യമാകും. രണ്ടാം ഘട്ട അലോട്മെന്റ് 24നു പ്രസിദ്ധീകരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com