sections
MORE

ഏരീസ് മറൈന്‍ മാനേജിങ് ഡയറക്ടര്‍ പ്രഭിരാജ് നടരാജന് ഫ്രഞ്ച് സർവകലാശാലയുടെ ഒാണററി ഡോക്ടറേറ്റ്

doctorate
SHARE

യുഎഇ ആസ്ഥാനമായ ഏരീസ് മറൈന്‍ മാനേജിങ് ഡയറക്ടര്‍ പ്രഭിരാജ് നടരാജനു ഫ്രാന്‍സിലെ ഇക്കോള്‍ സുപ്പീരിയര്‍ റോബര്‍ട്ട് ഡി സോര്‍ബന്‍ സർവകലാശാലയുടെ ഒാണററി ഡോക്ടറേറ്റ്. കോര്‍പറേറ്റ് രംഗത്തെ പ്രവര്‍ത്തനമികവു കണക്കിലെടുത്താണ് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ഡോക്ടറേറ്റ് . വ്യാഴാഴ്ച ന്യൂഡല്‍ഹി ഇന്ത്യ ഹാബിറ്റാറ്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ സർവകലാശാല അധികൃതര്‍ പ്രഭിരാജിന് ഡോക്ടറേറ്റ് സമ്മാനിച്ചു.

വിവിധ രംഗങ്ങളില്‍ മികവുറ്റ പ്രകടനം കാഴ്ച വയ്ക്കുന്നവര്‍ക്കു 2004 മുതല്‍ സർവകലാശാല ഡോക്ടറേറ്റ് നല്‍കുന്നുണ്ട്. വിദഗ്ധരുള്‍പ്പെടുന്ന ജൂറി പാനലാണ് അപേക്ഷകരില്‍നിന്ന് അര്‍ഹരെ തിരഞ്ഞെടുക്കുന്നത്. പൂര്‍ണ്ണമായും ഔദ്യോഗിക മേഖലയിലെ പ്രകടനം വിലയിരുത്തിയാണു ഡോക്ടറേറ്റ് നല്‍കുന്നത്. 150-ലധികം രാഷ്ട്രങ്ങളില്‍ സാന്നിധ്യമറിയിച്ചിട്ടുള്ള സർവകലാശാലയാണ് ഇക്കോള്‍ സുപ്പീരിയര്‍ റോബര്‍ട്ട് ഡി സോര്‍ബന്‍.

1998-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഏരീസ് മറൈന്‍ ആന്‍ഡ് എൻജിനീയറിങ് സർവീസസിനെ വളരെ ചുരുങ്ങിയ കാലം കൊണ്ട് ഉന്നതിയിൽ എത്തിക്കുന്നതില്‍ പ്രഭിരാജ് നടരാജന്‍ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഒരു ടെക്‌നീഷ്യനായി ഏരീസ് മറൈനില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച പ്രഭിരാജ് ഇന്നു കമ്പനിയുടെ നേതൃനിരയിലെ രണ്ടാമനാണ്. 

ഇന്‍സ്പെക്‌ഷന്‍, മെയിന്റനന്‍സ് മേഖലകളില്‍ വിപ്ലവകരമായ ഒട്ടേറെ മാറ്റങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. ഇന്നു ലോകത്തിലെ ഏറ്റവും വലിയ നേവല്‍ ആര്‍കിടെക്ചര്‍ കണ്‍സൽറ്റന്‍സിയാണ് ഏരീസ് മറൈന്‍. മറൈന്‍, വിനോദം, മാധ്യമം, ആരോഗ്യം തുടങ്ങിയ മേഖലകളിലായി 16 രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന 50 കമ്പനികള്‍ ഉള്‍പ്പെടുന്ന വ്യവസായ ശൃംഖലയാണ് ഏരീസ് ഗ്രൂപ്പിന്റേത്. നാലായിരത്തിലധികം ജീവനക്കാര്‍ ഏരീസ് ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്നുണ്ട്.

ഇന്ത്യന്‍ സിനിമയെ ആഗോളനിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്നതു ലക്ഷ്യമിട്ട് വിഭാവനം ചെയ്ത ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, അനിമേഷന്‍ കമ്പനിയായ ഏരീസ് എപ്പിക്കയുടെ മാനേജിങ് ഡയറക്ടര്‍, ഏരീസ് വിസ്മയാസ് മാക്‌സ്, ഏരീസ് പ്ലക്‌സ് എസ്.എല്‍ തിയറ്റേഴ്‌സ്, ഏരീസ് എസ്ട്രാഡോ എന്നിവയുടെ ഡയറക്ടര്‍, നോണ്‍ റസിഡന്റ് ഇന്ത്യന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ (നൃപ) സെക്രട്ടറി എന്നീ ചുമതലകളും അദ്ദേഹം വഹിക്കുന്നുണ്ട്. 

ഏരീസ് ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ അമരക്കാരന്‍ കൂടിയായ പ്രഭിരാജ് നടരാജന് നിരവധി ദേശീയ, രാജ്യാന്തര പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. കായിക, കലാ, സാംസ്‌കാരിക രംഗത്തും സജീവമാണ് അദ്ദേഹം. ഡാം 999 ഉള്‍പ്പടെയുള്ള ഹോളിവുഡ് സിനിമകളുടെ സഹനിര്‍മാതാവായ പ്രഭിരാജ് നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട്. കൊല്ലം പുനലൂര്‍ ഐക്കരക്കോണം സ്വദേശി പി.കെ നടരാജന്റെയും ലളിതാംബികയുടെയും മകനാണ് പ്രഭിരാജ്. ഭാര്യ ദീപ പ്രഭിരാജ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA