ADVERTISEMENT

മത്സരപരീക്ഷകൾക്കായി തയാറെടുക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ നിങ്ങളോടൊപ്പം മനോരമഒാൺലൈനും ഉണ്ട്. ചില മലയാളം ചോദ്യോത്തരങ്ങൾ പരിചയപ്പെടാം...

∙പരീക്കുട്ടി ഏതു കൃതിയിലെ കഥാപാത്രമാണ്?

ചെമ്മീൻ

∙‘ഒറ്റക്കണ്ണൻ പൊക്കൻ ഏതു കൃതിയിലെ കഥാപാത്രമാണ്?

മുച്ചീട്ടുകളിക്കാരന്റെ മകൾ.1951 ൽ പ്രസിദ്ധീകരിച്ച വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ നോവലാണിത്.

∙പ്രവാസിയായ നജീബ് ആരുടെ കഥാപാത്രമാണ്?

ബെന്യാമീൻ

∙‘എൻമകജെ’ എന്ന നോവലിന്റെ കര്‍ത്താവ്?

അംബികാസൂതൻ മങ്ങാട്

∙സുഗതകുമാരിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി?

പാതിരാപ്പൂക്കൾ 1968 ലാണ് ലഭിച്ചത്

∙ 2017 കേരള സാഹിത്യ അക്കാദമി അവാര്‍‌ഡ് ലഭിച്ച ‘മിണ്ടാപ്രാണി’ ആരുടെ കൃതിയാണ് ?

വീരാൻകുട്ടി

∙പുനത്തിൽ കുഞ്ഞബ്ദുള്ളയും സേതുവും ചേര്‍ന്ന് രചിച്ച കൃതിയേത്?

നവഗ്രഹങ്ങളുടെ കലവറ

∙1982 ല്‍ ഒ.എൻ.വി കുറുപ്പിന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി?

ഉപ്പ്

∙2018 ല്‍ വയലാർ അവാർഡ് നേടിയ കൃതി?‌

  ഉഷ്ണരാശി. കെ.വി. മോഹൻകുമാറാണ് രചയിതാവ്

∙ മലയാളത്തിലെ ഏറ്റവും വലിയ നോവലേത്?

ആവേമരിയ

∙ രാപ്പകൽ എന്ന ചെറുകഥ കാരൂർ എഴുതിയതാണ്. ചിരിക്കുന്ന മരപ്പാവയുടെ കർത്താവ്?

  ബഷീർ

∙‘തീക്കടൽ കട​ഞ്ഞ് തിരുമധുരം’ എഴുത്തച്ഛനെക്കുറിച്ചുള്ള നോവലാണിത്. ആരാണ് രചയിതാവ്?

സി .രാധാകൃഷ്ണൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com