ADVERTISEMENT

അടുത്ത അധ്യയനവർഷം 10 ലക്ഷം വിദ്യാർഥികൾക്കു സൗജന്യ കൈത്തറി സ്‌കൂൾ യൂണിഫോം തുണി വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. ഉൽപാദനം കൈത്തറി സംഘങ്ങളിൽ തുടങ്ങി. മേയ് 15നു മുൻപു വിതരണം പൂർത്തിയാക്കും. മന്ത്രിമാരായ ഇ.പി.ജയരാജൻ, സി.കെ.രവീന്ദ്രനാഥ് എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണു തീരുമാനം.

സർക്കാർ സ്‌കൂളുകളിൽ 1 മുതൽ 7 വരെയും എയ്ഡഡ് സ്‌കൂളുകളിൽ 1 മുതൽ 4 വരെയുമുള്ള 8.45 ലക്ഷം കുട്ടികൾക്കും ഇതേ ക്ലാസുകളിൽ പുതുതായി എത്തുന്ന 1.25 ലക്ഷത്തോളം കുട്ടികൾക്കുമാണു യൂണിഫോം നൽകുക. 48.75 ലക്ഷം മീറ്റർ തുണി വേണം. 122 കോടി രൂപ ചെലവു വരും.

കൈത്തറി സംഘങ്ങൾ 5.80 ലക്ഷം മീറ്റർ തുണി ഉൽപാദിപ്പിച്ചു. കളർ വിവരങ്ങൾ സെപ്റ്റംബർ 15നകം വിദ്യാഭ്യാസ വകുപ്പ് നൽകും. വടക്കൻ ജില്ലകളിൽ ഹാൻവീവും തെക്കൻ ജില്ലകളിൽ ഹാൻടെക്‌സുമാണു കൈത്തറി സംഘങ്ങളിൽനിന്നു യൂണിഫോം ശേഖരിച്ചു വിതരണം ചെയ്യുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com