ADVERTISEMENT

കേരളത്തിലെ ഏതെങ്കിലും ഗവ. / എയ്ഡഡ് / അംഗീകൃത സ്കൂളിലോ കേന്ദ്രീയ / നവോദയ വിദ്യാലയത്തിലോ സൈനിക സ്കൂളിലോ പത്താം ക്ലാസിൽ പഠിക്കുന്നവർക്കു ദേശീയതലത്തിൽ നടത്തുന്ന പ്രതിഭാ നിർണയ മത്സരപ്പരീക്ഷയ്ക്ക് (നാഷനൽ ടാലന്റ് സേർച് എക്സാമിനേഷൻ – എൻടിഎസ്ഇ) അപേക്ഷിക്കാം. സംസ്ഥാനതലത്തിലും മികവുള്ളവർക്കു ദേശീയതലത്തിലും പരീക്ഷയെഴുതാം. ഓപ്പൺ ഡിസ്റ്റൻസ് ലേണിങ്‌ വഴി 18 വയസ്സിൽ താഴെ ആദ്യമായി പത്തിൽ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. 2018–’19ൽ 9–ാം ക്ലാസ് യോഗ്യതാ പരീക്ഷയിൽ ഭാഷയൊഴികെയുള്ള വിഷയങ്ങൾക്ക് 55% എങ്കിലും മാർക്ക് വേണം.

മികവു തെളിയിക്കുന്നവർക്കു വിവിധ ഘട്ടങ്ങളിലായി രണ്ടായിരത്തോളം സ്കോളർഷിപ്പുകൾ നൽകും. 11, 12 ക്ലാസുകളിൽ പഠിക്കുമ്പോൾ 1250 രൂപ, ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും 2000 രൂപ എന്ന ക്രമത്തിൽ പ്രതിമാസ സ്കോളർഷിപ്. പിഎച്ച്ഡി തലത്തിൽ യുജിസി മാനദണ്ഡ പ്രകാരവും.

സംസ്ഥാനതല‌ പരീക്ഷ(ഒന്നാം ഘട്ടം)

നവംബർ 17ന്. 120 മിനിറ്റ്, 100 ചോദ്യം വീതമുള്ള 2 ഒബ്ജക്ടീവ് പേപ്പറുകൾ. തെറ്റിനു മാർക്ക് കുറയ്ക്കില്ല. 40% വീതമെങ്കിലും മാർക്ക് നേടണം; പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 32%.

1. മാനസികശേഷി: യുക്തിചിന്തയും അപഗ്രഥനശേഷിയും വിലയിരുത്താൻ, വാക്കുകളുള്ളതും വാക്കുകളില്ലാതെ ചിത്രങ്ങളടങ്ങിയതുമായ ചോദ്യങ്ങൾ.

2. സ്കൊളാസ്റ്റിക് ആപ്റ്റിറ്റ്യൂ‍ഡ്: സോഷ്യൽ സയൻസ്, മാത്‌സ്, സയൻസ് വിഷയങ്ങൾ എന്നിവയിൽ നിന്ന്. സിബിഎസ്ഇ സിലബസ് പ്രകാരം 9ലെ മുഴുവനും 10ലെ ഒന്നും രണ്ടും ടേമുകളിലെയും പാഠങ്ങൾ.

ആദ്യഘട്ടത്തിലേക്ക് www.scert.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഈ മാസം 30 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീ 250 രൂപ ഓൺലൈനായി അടയ്ക്കാം. പട്ടികവിഭാഗത്തിന് 100 രൂപ. 0471 2346113, ntscscertkerala@gmail.cm

ദേശീയ പരീക്ഷ(രണ്ടാം ഘട്ടം)

അപേക്ഷാഫീയില്ല. 10ലെ മുഴുവൻ പാഠങ്ങളും ഉൾപ്പെടുത്തും. ഇംഗ്ലിഷ്, മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ സംസ്ഥാനതലത്തിലും ദേശീയതലത്തിലും ചോദ്യങ്ങൾ കിട്ടും. തീയതിയും പരീക്ഷാകേന്ദ്രവും പിന്നീട് അ‌റിയിക്കും.

 www.ncert.nic.in എന്ന വെബ്‌സൈറ്റിലെ NTSE വിൻഡോ നോക്കാം.

മീൻസ്–കം–മെറിറ്റ് സ്കോളർഷിപ് എട്ടാം ക്ലാസുകാർക്ക്

വരുമാനം കുറഞ്ഞ കുടുംബങ്ങളിലെ സമർഥരായ വിദ്യാർഥ‌ികൾക്ക് പ്രതിവർഷം 6000 രൂപ സ്കോളർഷിപ് നൽകുന്ന നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് സ്കീമിലേക്ക് 8–ാം ക്ലാസുകാർക്ക് അപേക്ഷിക്കാനുള്ള അറിയിപ്പും www.scert.kerala.gov.in എന്ന സൈറ്റിലുണ്ട്. 

കേരളത്തിലെ സർക്കാർ, എയ്ഡഡ് സ്കൂൾ കുട്ടികൾക്കു നവംബർ 17നു പരീക്ഷയെഴുതാം. സ്കൂൾ പ്രിൻസിപ്പൽ / ഹെഡ്‌മാസ്റ്റർ വഴി 25ന് അകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫീയില്ല. 2018–’19ൽ 7–ാം ക്ലാസ് വർഷാവസാന പരീക്ഷയിൽ 55% എങ്കിലും മാർക്ക് വേണം; പട്ടികവിഭാഗം 50%. 

രക്ഷിതാവിന്റെ വാർഷിക വരുമാനം ഒന്നര ലക്ഷം രൂപ കവിയരുത്. 9 – 12 വരെ ക്ലാസുകളിലായി 4 വർഷം 12,000 രൂപ വീതം വാർഷിക സ്കോളർഷിപ്. 2 മൾട്ടിപ്പിൾ ചോയ്സ് ഭാഗങ്ങളുള്ള 90 മിനിറ്റ് പേപ്പർ. മാനസികശേഷിയും സ്കൊളാസ്റ്റിക് ആപ്റ്റിറ്റ്യൂ‍ഡും. 

രണ്ടിലും ചേർത്ത് 40% മാർക്ക് നേടണം; പട്ടികവിഭാഗം 32%. ഇംഗ്ലിഷ്, മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാം. 0471 2346113.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com