ADVERTISEMENT

അടുത്ത തലമുറയിലെ ആഗോള പ്രഫഷണലുകള്‍ക്കായി എംജി(മോറിസ് ഗാരേജസ്) ഇന്ത്യ ബ്രിഡ്ജ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം അവതരിപ്പിച്ചു. രണ്ട് മാസം നീളുന്ന ഇന്റേണ്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായി എംജി ഇന്ത്യ തങ്ങളുടെ ഇന്ത്യയിലെ സംവിധാനങ്ങള്‍ സന്ദര്‍ശിക്കാനായി വിദേശ വിദ്യാര്‍ത്ഥികളെ അനുവദിക്കും. നിര്‍മാണ ക്രമീകരണങ്ങളിലൂടെയും റീട്ടെയ്ല്‍ വിപണിയിലെ ഇടപെടലുകളിലൂടെയും എപ്രകാരമാണ് മോറിസ് ഗാരേജസ് ഇന്ത്യന്‍ വിപണിയെ സമീപിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലൂടെ  മനസ്സിലാക്കാന്‍ സാധിക്കും. 

mg2

ഇന്ത്യയിലെയും മോറിസ് ഗാരേജസ് പ്രവര്‍ത്തിക്കുന്ന മറ്റ് രാജ്യങ്ങളിലെയും പുതുതലമുറ ഓട്ടോമോട്ടീവ് പ്രഫഷണലുകള്‍ക്ക് അങ്ങോട്ടുമിങ്ങോട്ടുമുള്ള പഠനത്തിന് അവസരമൊരുക്കുകയാണ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ ലക്ഷ്യം. വ്യവസായത്തിലെ മികച്ച ശീലങ്ങളെയും പ്രാദേശിക ബിസിനസ് പ്രക്രിയകളെയും വിപണി അധിഷ്ഠിത തന്ത്രങ്ങളെയും കുറിച്ചെല്ലാം ആഴത്തിലുള്ള ഉള്‍ക്കാഴ്ച വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നതിലൂടെ അവര്‍ക്ക് അതിശ്രേഷ്ഠമായ പഠനത്തിനും വളര്‍ച്ചയ്ക്കുമുള്ള അവസരങ്ങള്‍ നല്‍കാനും കമ്പനി ലക്ഷ്യമിടുന്നു. രാജ്യാന്തര വിദ്യാര്‍ത്ഥികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതിനു പുറമേ ഇന്ത്യയിലെ തങ്ങളുടെ ജീവനക്കാര്‍ക്ക് രാജ്യാന്തര തലത്തിലുള്ള അവസരങ്ങള്‍ നല്‍കുന്നതിനും കമ്പനി ശ്രമിക്കും.   

ബ്രിഡ്ജ് പദ്ധതിക്ക് ഈ വര്‍ഷം തുടക്കമിട്ടു കൊണ്ട് എംജി ഇന്ത്യ ബ്രിട്ടനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ സംവിധാനങ്ങളില്‍ ആതിഥ്യമരുളി. കമ്പനിയുടെ ഇന്ത്യയിലെ ആസ്ഥാനമായ ഗുഡ്ഗാവിലും ഹാലോളിലെ നിര്‍മാണ യൂണിറ്റിലും വിദ്യാര്‍ഥികള്‍ പരിശീലന പരിപാടികളില്‍ പങ്കെടുത്തു. എംജി ഇന്ത്യയുടെ തിരഞ്ഞെടുത്ത ഷോറൂമുകളിലെ ഇന്ത്യന്‍ ഉപഭോക്താക്കളുമായും ബ്രിട്ടീഷ് വിദ്യാര്‍ത്ഥികള്‍ കൂടിക്കാഴ്ച നടത്തി.

നൂതനാശയങ്ങളാണ് എംജി ഇന്ത്യയുടെ അടിത്തറയുടെ കാതലെന്ന് ബ്രിഡ്ജ് പദ്ധതിയുടെ ഉദ്ഘാടന വേളയില്‍ എംജി മോട്ടര്‍ ഇന്ത്യ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ഗൗരവ് ഗുപ്ത പറഞ്ഞു. വിദേശ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലെ ഉപഭോക്താക്കളുമായി സംവദിക്കാനും അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാനും സാധിക്കുന്നതിലൂടെ വിവിധ സംസ്‌കാരങ്ങള്‍ തമ്മിലുള്ള ആശയങ്ങളുടെയും മികച്ച ശീലങ്ങളുടെയും വിനിമയം സാധ്യമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

mg3

പദ്ധതിയുടെ ആദ്യ ബാച്ചിനായി ബ്രിട്ടീഷ് വിദ്യാര്‍ത്ഥികളെ ക്ഷണിക്കുകയെന്ന തീരുമാനം ബ്രാന്‍ഡിന് തങ്ങളുടെ ജന്മസ്ഥലമായ യുകെയുമായുള്ള ശക്തമായ ബന്ധത്തിന് അടിവരയിടുന്നതായും അദ്ദേഹം വിശദീകരിച്ചു. തങ്ങളുടെ ജീവനക്കാര്‍ക്ക് സമാനമായ പഠനാവസരങ്ങള്‍ വിദേശ മാര്‍ക്കറ്റുകളില്‍ ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. 

നൂതനാശയം, വൈവിധ്യം, അനുഭവസമ്പത്ത്, സമൂഹം എന്നീ നാലു തൂണുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഭാവിയിലേക്കായി സുസജ്ജമായ സ്ഥാപനമാണ് എംജി മോട്ടോര്‍ ഇന്ത്യ. കമ്പനിയുടെ ആകെ തൊഴില്‍ശേഷിയില്‍ 31 ശതമാനവും വനിതാ ജീവനക്കാരെ ഉള്‍പ്പെടുത്തുക വഴി ഈ വ്യവസായത്തിലെ ഏറ്റവും ലിംഗവൈവിധ്യ തൊഴില്‍ശേഷിയായി മാറാന്‍ കമ്പനിക്ക് സാധിച്ചു. 

എംജി മോട്ടോര്‍ ഇന്ത്യയെ കുറിച്ച്

യുകെയില്‍ 1924ലാണ് മോറിസ് ഗാരേജസ് സ്ഥാപിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയും ബ്രിട്ടീഷ് രാജ കുടുംബവും അടക്കം നിരവധി സെലിബ്രിറ്റികളുടെ ഇഷ്ട ബ്രാന്‍ഡാണ് എംജിയുടെ കാറുകള്‍. 1930ല്‍ യുകെയിലെ അബിങ്ങ്ഡണില്‍ ആരംഭിച്ച എംജി കാര്‍ ക്ലബ് ലോകത്തിലേക്കും വച്ച് തന്നെ ഏറ്റവും പഴക്കമുള്ള കാര്‍ ബ്രാന്‍ഡ് ക്ലബുകളില്‍ ഒന്നാണ്. കഴിഞ്ഞ 95 വര്‍ഷങ്ങളില്‍ ഒരു നവീന, അത്യന്താധുനിക, നൂതന ബ്രാന്‍ഡായി എംജി വളര്‍ന്നു. ഗുജറാത്തിലെ ഹലോളില്‍ കാര്‍ നിര്‍മാണ പ്ലാന്റ് ആരംഭിച്ചു കൊണ്ട് എംജി മോട്ടോര്‍ ഇന്ത്യ അടുത്തിടെ ഇന്ത്യയിലും തങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com