ADVERTISEMENT

ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സിൽ (ഐഐഎ) ഗവേഷണത്തിന് അവസരം. www.iiap.res.in

പിഎച്ച്‌ഡി, ഇന്റഗ്രേറ്റഡ് എംടെക് – പിഎച്ച്‌ഡി എന്നീ പ്രോഗ്രാമുകളുണ്ട്. ഏതെങ്കിലും ഒരു പ്രോഗ്രാമിനു മാത്രമേ ഒരാൾ അപേക്ഷിക്കാവൂ. ഒക്ടോബർ 21 ‌വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.

ഫിസിക്സ് എംഎസ്‍സി, നിർദിഷ്ട ശാഖകളിലെ എംഫിൽ, ബിടെക്, എംടെക് എന്നിവയിൽ ഏതെങ്കിലുമൊരു യോഗ്യതയുള്ളവർക്ക് അവസരമുണ്ട്. വിശദാംശങ്ങൾക്കും ഓൺലൈൻ അപേക്ഷയ്ക്കും വെബ്‌സൈറ്റ് നോക്കുക. 2020 ജൂണിലെങ്കിലും യോഗ്യതാപരീക്ഷ ജയിക്കാവുന്നവരെയും പരിഗണിക്കും. 2020 ജനുവരി ഒന്നിന് 25 വയസ്സു കവിയരുത്.

25,000 / 28,000 രൂപ നിരക്കിൽ പ്രതിമാസ സ്‌റ്റൈപ്പൻഡും പാർക്കാനിടവും അടക്കം പല ആനുകൂല്യങ്ങളുമുണ്ട്. പ്രാഥമിക സ്ക്രീനിങ് നടത്തി തിരഞ്ഞെടുക്കുന്നവരെ പ്രവേശന പരീക്ഷയ്ക്കു ക്ഷണിക്കും. ഡിസംബർ 14നു കൊച്ചി, ചെന്നൈ, ബെംഗളൂരു അടക്കം 9 കേന്ദ്രങ്ങളിലാണു പരീക്ഷ. ഫലം ഡിസംബർ 20ന്; പരീക്ഷയിൽ മികവു പുലർത്തുന്നവർക്കു ബെംഗളൂരുവിൽ ഇന്റർവ്യൂ. പിഎച്ച്ഡിക്കു ഡിസംബർ ഒടുവിലും ഇന്റഗ്രേറ്റഡ് എംടെക് – പിഎച്ച്‌ഡിക്കു മേയിലുമാണ് ഇന്റർവ്യൂ.

10–ാം ക്ലാസ് മുതൽ മുഖ്യപരീക്ഷകൾക്ക് 60 % എങ്കിലും മാർക്ക് വേണം. യുജിസി–സിഎസ്ഐആർ നെറ്റ് ജെആർഎഫ് യോഗ്യതയുള്ളവർക്കു പരീക്ഷയെഴുതുന്നതിൽനിന്ന് ഒഴിവു കിട്ടും. പക്ഷേ ഇന്റർവ്യൂവിൽ പങ്കെടുക്കണം. 2 സർവകലാശാലകളുമായി കൈകോർത്താണു പ്രോഗ്രാമുകൾ. പിഎച്ച്‌ഡി – പോണ്ടിച്ചേരി കേന്ദ്ര സർവകലാശാല, ഇന്റഗ്രേറ്റഡ് എംടെക് – പിഎച്ച്‌ഡി – കൊൽക്കത്ത സർവകലാശാല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com