ADVERTISEMENT

സംസ്ഥാനത്തെ തിരഞ്ഞെടുത്ത എൻജിനീയറിങ്, പോളിടെക്നിക് കോളജുകളിൽ ‘ലോറാവാൻ’ അധിഷ്ഠിത ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) സംവിധാനം വരുന്നു. ഐഒടി പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുകയും ഐഒടി ഉൽപന്നങ്ങൾ പുറത്തിറക്കാൻ വിദ്യാർഥി സ്റ്റാർട്ടപ്പുകൾക്കു കരുത്തേകുകയുമാണു ലക്ഷ്യം. 

കേരള സർക്കാരിന്റെ സ്വതന്ത്ര  സോഫ്റ്റ്‍‌‌വെയർ സ്ഥാപനമായ ഇന്റർനാഷനൽ  സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്‍‌വെയർ (ഐസിഫോസ്) ആണു പദ്ധതിക്കു ചുക്കാൻ പിടിക്കുന്നത്. 

കുറഞ്ഞ ഊർജം ഉപയോഗിക്കുന്നതും വൈഡ് ഏരിയ നെറ്റ്‌വർക് പ്രോട്ടോക്കോൾ അധിഷ്ഠിതവുമായ  കംപ്യൂട്ടർ ശൃംഖലയാണു ലോറാവാൻ (LoRaWAN). ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളെ പ്രാദേശിക, ദേശീയ, ആഗോള ഇന്റർനെറ്റ് ശൃംഖലകളുമായി വയർലെസിലൂടെ  ബന്ധിപ്പിക്കാവുന്ന രീതിയിലാണ് ഇതിന്റെ ക്രമീകരണം. 

തിരഞ്ഞെടുക്കപ്പെടുന്ന എൻജിനീയറിങ്, പോളിടെക്നിക്  കോളജുകളിൽ ഐസിഫോസ് ലോറാവാൻ ഗേറ്റ്‌വേകൾ സ്ഥാപിക്കും. സ്വതന്ത്ര സോഫ്റ്റ്‌വെയർ ഐഒടി പരിശീലനത്തിന് ഇതു സഹായകമാകും. ഐസിഫോസ് വികസിപ്പിച്ച ലോറാവാൻ ഗേറ്റ്‌വേ, നോഡ്സ്, നെറ്റ്‌വർക്, ആപ്ലിക്കേഷൻ സെർവറുകൾ, സെൻസറുകൾ എന്നിവയടങ്ങുന്ന ലോറാവാൻ ബോക്സ് കിറ്റുകൾ സ്ഥാപനങ്ങൾക്കു നൽകും.

പദ്ധതിയിലേക്കു തിരഞ്ഞെടുക്കപ്പെടാൻ എൻജിനീയറിങ്, പോളിടെക്നിക് കോളജുകൾ  31ന് അകം അപേക്ഷിക്കണം. വെബ്സൈറ്റ്: https://icfoss.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com