ADVERTISEMENT

വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് തസ്തികയിലേക്കുള്ള വിജ്ഞാപനം പിഎസ്‌സി അംഗീകരിച്ചു. എൽഡിസിക്കൊപ്പം 64 തസ്തികയിലേക്കുള്ള വിജ്ഞാപനവും ഉണ്ടാകും. നവംബർ പകുതിയോടെ എല്ലാ വിജ്ഞാപനങ്ങളും പ്രസിദ്ധീകരിക്കും.  ഒക്ടോബര്‍ 14നു ചേർന്ന പിഎസ്‌സി യോഗമാണ് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിന് അംഗീകാരം നൽകിയത്. 

യോഗ്യതയിൽ മാറ്റമില്ല

എസ്എസ്എൽസി വിജയമാണ് എൽഡി ക്ലാർക്ക് തസ്തികയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത. അടിസ്ഥാന യോഗ്യത പ്ലസ്ടു ആക്കി ഉയർത്തി 2011ൽ സർക്കാർ ഉത്തരവിറക്കിയെങ്കിലും സ്പെഷൽ റൂളിൽ ആവശ്യമായ ഭേദഗതി വരുത്തിയില്ല. സ്പെഷൽ റൂൾ ഭേദഗതി നിലവിൽ വരുന്നതുവരെ എസ്എസ്എൽസി യോഗ്യതയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സിക്ക് അനുമതി നൽകി 2013ജൂലൈ 23ന് സർക്കാർ ഉത്തരവായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്  എൽഡിസിയുടെ പുതിയ വിജ്ഞാപനം പിഎസ്‌സി അംഗീകരിച്ചിരിക്കുന്നത്. 

പരീക്ഷകൾ 2020 പകുതിയോടെ

നവംബറിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ച് 2020 പകുതിയോടെ പരീക്ഷകൾ ആരംഭിക്കും. 2021 തുടക്കത്തിൽ സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ച് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധന കൂടി പൂർത്തിയാക്കി 2021 ഏപ്രിൽ 2ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. നിലവിലുള്ള എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റുകളുടെ മൂന്നു വർഷ കാലാവധി 2021 ഏപ്രിൽ ഒന്നിനാണ് അവസാനിക്കുക. ഇതിനു തൊട്ടടുത്ത ദിവസം പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കത്തക്ക വിധമാണ് തിരഞ്ഞെടുപ്പ് നടപടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്.  

മറ്റു പ്രധാന വിജ്ഞാപനങ്ങൾ

∙ജനറൽ (സംസ്ഥാനതലം)–  അസിസ്റ്റന്റ് പ്രഫസർ ഇൻ പീഡിയാട്രിക് നെഫ്രോളജി, ലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്സ്, ലക്ചറർ ഇൻ ഇക്കണോമിക്സ്, ഹെഡ് ഓഫ് സെക്ഷൻ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്, സയന്റിഫിക് അസിസ്റ്റന്റ്, ട്രെയിനിങ് ഓഫിസർ, എൻജിനീയറിങ് അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്), ഓവർസീയർ ഗ്രേഡ് 1 (ഇലക്ട്രോണിക്സ്), മോഡലർ, ഇൻസ്ട്രക്ടർ (ലെതർ വർക്സ്), മാർക്കറ്റിങ് എക്സിക്യൂട്ടീവ്, ഇലക്ട്രീഷ്യൻ ഗ്രേഡ് 2, ക്ലാർക്ക് ഗ്രേഡ് 1 (ജനറൽ കാറ്റഗറി) 1, ക്ലാർക്ക് ഗ്രേഡ് 1 (സൊസൈറ്റി കാറ്റഗറി),  അനലിസ്റ്റ്, മെയിന്റനൻസ് അസിസ്റ്റന്റ് (ഇലക്ട്രിക്കൽ), അസിസ്റ്റന്റ് ഗ്രേഡ് 2 (തസ്തികമാറ്റം മുഖേന), കാത്ത് ലാബ് ടെക്നീഷ്യൻ, ലാബ് ടെക്നീഷ്യൻ, എൻജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് 3, ഫാർമസിസ്റ്റ് (ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടർ). 

∙ജനറൽ (ജില്ലാതലം)–  ഇലക്ട്രിക്കൽ വൈൻഡർ.

∙സ്പെഷൽ റിക്രൂട്മെന്റ് (സംസ്ഥാനതലം)– അസിസ്റ്റന്റ് എൻജിനീയർ/ഹെഡ് ഡ്രാഫ്റ്റ്സ്മാൻ/ അസിസ്റ്റന്റ് ഡയറക്ടർ– സിവിൽ (പട്ടികവർഗം), അഗ്രികൾച്ചറൽ ഓഫിസർ (പട്ടികവർഗം), സീനിയർ ലക്ചറർ ഇൻ കരിക്കുലം മെറ്റീരിയൽ ഡവലപ്മെന്റ് ആൻഡ് ഇവാല്യൂവേഷൻ (പട്ടികജാതി/പട്ടികവർഗം), ജൂനിയർ അസിസ്റ്റന്റ് അക്കൗണ്ട്സ് (പട്ടികവർഗം).

∙ സ്പെഷൽ റിക്രൂട്മെന്റ് (ജില്ലാതലം) ക്ലാർക്ക് ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള വിമുക്തഭടൻമാരിൽ നിന്ന്), ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (പട്ടികജാതി/ പട്ടികവർഗം), ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (പട്ടികവർഗം).

∙എൻസിഎ റിക്രൂട്മെന്റ് (സംസ്ഥാനതലം)– അസിസ്റ്റന്റ് പ്രഫസർ ഇൻ അനസ്തേഷ്യോളജി (എസ്‌സിസിസി), ലക്ചറർ ഇൻ മാത്തമാറ്റിക്സ് (എസ്‌സിസിസി), ലക്ചറർ ഇൻ മാത്തമാറ്റിക്സ് (എസ്‌സിസിസി), അസിസ്റ്റന്റ് പ്രഫസർ ഇൻ ഓർത്തോഡോണ്ടിക്സ് (വിശ്വകർമ), അസിസ്റ്റന്റ് പ്രഫസർ ഇൻ ബയോകെമിസ്ട്രി (വിശ്വകർമ), ലക്ചറർ ഇൻ അറബിക് (ഒബിസി, പട്ടികജാതി), ലക്ചറർ ഇൻ മാത്തമാറ്റിക്സ് (പട്ടികവർഗം), ലക്ചറർ ഇൻ ജിയോളജി (എസ്‌സിസിസി), ലക്ചറർ ഇൻ അറബിക് (എൽസി/ എഐ), ലക്ചറർ ഇൻ ഉറുദു (പട്ടികജാതി), ലക്ചറർ ഇൻ മ്യൂസിക് (എസ്ഐയുസി നാടാർ), ലക്ചറർ ഇൻ തമിഴ് (ധീവര), പോർട് ഓഫിസർ (എൽസി/ എഐ.), ഓഫിസർ ഇൻ ചാർജ് (പട്ടികജാതി, ഈഴവ), അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ (എസ്‌സിസിസി), അസിസ്റ്റന്റ് സർജൻ/ കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ (എൽസി/എഐ, വിശ്വകർമ), സോയിൽ സർവേ ഓഫിസർ\/ റിസർച് അസിസ്റ്റന്റ്/ കാർട്ടോഗ്രഫർ ടെക്നിക്കൽ അസിസ്റ്റന്റ് (എസ്‌സിസിസി), ഐസിഡിഎസ് സൂപ്പർവൈസർ (പട്ടികവർഗം), ഡെന്റൽ ഹൈജീനിസ്റ്റ് (ഒബിസി), ഡെന്റൽ ഹൈജിനിസ്റ്റ് (എസ്‌സിസിസി, ധീവര), കെയർടേക്കർ– വുമൺ (ഈഴവ), ഡ്രൈവർ ഗ്രേഡ് 2/ ഡ്രൈവർ (വിശ്വകർമ), ജൂനിയർ ക്ലാർക്ക് (സൊസൈറ്റി കാറ്റഗറി- പട്ടികജാതി), അസിസ്റ്റന്റ് ടെസ്റ്റർ കം ബ്ലേജർ (ഈഴവ) , പട്ടികജാതി, മുസ്ലിം, എൽസി./ എഐ), സെക്യൂരിറ്റി ഗാർഡ് (ഒബിസി), സെക്യൂരിറ്റി ഗാർഡ്/സെക്യൂരിറ്റി ഗാർഡ്  ഗ്രേഡ് 2 (പട്ടികവർഗം, സെക്യൂരിറ്റി ഗാർഡ്/ സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2/ വാച്ചർ ഗ്രേഡ് 2 വിമുക്തഭടൻമാർ മാത്രം (പട്ടികജാതി, പട്ടികവർഗം, എൽസി/എഐ, എസ്ഐയുസി. നാടാർ, പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള പരിവർത്തിത ക്രിസ്ത്യാനികൾ).

∙എൻസിഎ റിക്രൂട്മെന്റ് (ജില്ലാതലം)–  ഹൈസ്കൂൾ അസിസ്റ്റന്റ് അറബിക് (ഈഴവ, പട്ടികജാതി, പട്ടികവർഗം, എൽസി/ എഐ., ഒബിസി., വിശ്വകർമ), ഹൈസ്കൂൾ അസിസ്റ്റന്റ് മാത്തമാറ്റിക്സ് മലയാളം മീഡിയം (പട്ടികവർഗം), ഹൈസ്കൂൾ അസിസ്റ്റന്റ് മാത്തമാറ്റിക്സ് കന്നഡ മീഡിയം (മുസ്ലിം, എൽസി/ എഐ, ഹിന്ദു നാടാർ, പട്ടികജാതി), ഫാർമസിസ്റ്റ് ഗ്രേഡ് 2 ഹോമിയോ (ധീവര, ഹിന്ദു നാടാർ, വിശ്വകർമ, പട്ടികജാതി), വുമൺ സിവിൽ എക്സൈസ് ഓഫിസർ (ഈഴവ, പട്ടികജാതി, പട്ടികവർഗം, മുസ്ലിം, എസ്ഐയുസി. നാടാർ), ഫീൽഡ് വർക്കർ (എസ്‌സിസിസി, ഒബിസി). 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com