ADVERTISEMENT

അംഗപരിമിതരായ വ്യക്തികളെ സംബന്ധിച്ചിടത്തോളം വീൽ ചെയർ വലിയൊരു അനുഗ്രഹമാണ്. പരാശ്രയം കൂടാതെ ഏതു ദൂരവും താണ്ടാനുള്ള അവരുടെ സഞ്ചാര സ്വാതന്ത്ര്യത്തിന്റെ താക്കോൽ. വീൽചെയറിൽ അനായാസം സഞ്ചരിച്ചിരുന്നവർക്കും പക്ഷേ നിവർന്നൊന്ന് നിൽക്കണമെങ്കിൽ സഹായം വേണ്ടിയിരുന്നു. ദീർഘനേരമുള്ള ഇരുത്തത്തിന്റെ മുഷിപ്പ് വേറെ. ഇത്തരക്കാർക്കു വേണ്ടി നിൽക്കുന്ന ഒരു വീൽചെയർ നിർമ്മിച്ചിരിക്കുകയാണ് മദ്രാസ് ഐഐടിയിലെ ഒരു സംഘം. ഐഐടിയിലെ ടിടികെ സെൻറർ ഫോർ റീഹാബിലിറ്റേഷൻ റിസർച്ച് ആൻഡ് ഡിവൈസ് ഡവലപ്മെന്റാണ് എറൈസ് എന്നു പേരിട്ടിരിക്കുന്ന ഈ സ്റ്റാൻഡിങ്ങ് വീൽചെയർ തദ്ദേശീയമായി രൂപകൽപന ചെയ്തിരിക്കുന്നത്.

ഫീനിക്സ് മെഡിക്കൽ സിസ്റ്റംസുമായി സഹകരിച്ച് യുകെ അധിഷ്ഠിത വെൽകം ട്രസ്റ്റിന്റെ പിന്തുണയോടെയാണ് ഐഐടി മദ്രാസ് സ്റ്റാൻഡിങ് വീൽചെയർ നിർമ്മിച്ചത്.15,000 രൂപയാണ് ഇതിന്റെ വില.

എറൈസ് ഉപയോഗിച്ച് വീൽചെയറിലിരിക്കുന്ന വ്യക്തിക്ക് അനായാസം എഴുന്നേറ്റ്  നിൽക്കാനും തിരികെ ഇരിക്കാനും സാധിക്കും. ദീർഘനേരം ഇരിക്കേണ്ടത് മൂലം അംഗ പരിമിതർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് സ്റ്റാൻഡിങ്ങ വീൽചെയർ ഒരു പരിധി വരെ പരിഹാരമാകും. നിരപ്പല്ലാത്ത പ്രതലത്തിലും ഇത് ഉപയോഗിക്കാൻ സാധിക്കും.

Content Summary: IIT Madras Launches India s First Standing Wheelchair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com