ADVERTISEMENT

കുച്ചിപ്പുഡിയിലും തുള്ളലിലും എ ഗ്രേഡ് നേടിയ മലപ്പുറം തച്ചിങ്ങനാടം ഹയർ സെക്കൻഡറി സ്കൂളിലെ സിദ്ധേന്ദ്ര മത്സരങ്ങൾ കഴിഞ്ഞതും നേരെ  കയറിയത് ആദ്യം കണ്ട ബാർബർ ഷോപ്പിലേക്ക് – തല മൊട്ടയടിക്കാൻ! ചേച്ചിമാരായ സൃഷ്ടി ദേശാക്ഷിയോടും വരലാഹലുവിനോടും അപൂർവമായൊരു പന്തയമാണ് സിദ്ധേന്ദ്ര വച്ചത് – രണ്ടിനങ്ങളിലും എ ഗ്രേഡ് കിട്ടിയാൽ തല മൊട്ടയടിക്കും. അത്രേം ആത്മവിശ്വാസം വേണോ എന്ന ചേച്ചിമാരുടെ ചോദ്യം മറികടന്ന്  സംഗതി നേടി. വാക്കും പാലിച്ചു. അതുകഴിഞ്ഞാണ് ചേച്ചിമാരുടെ അടുത്തേക്കു പോയത്. തലയിൽ വാത്സല്യത്തോടെ തടവി ചേച്ചിമാർ പറഞ്ഞു – കൺഗ്രാജുലേഷൻസ് പ്രിയ മൊട്ടേ! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com