ADVERTISEMENT

വിദേശത്തു പഠിക്കുന്ന വിദ്യാർഥികൾക്കു താമസസൗകര്യമൊരുക്കാൻ 2017ൽ അയർലൻഡിലെ ഡബ്ലിനിൽ സേവനമാരംഭിച്ച ഫീൽ അറ്റ് ഹോം കൂടുതൽ നഗരങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നു. കൂടുതൽ വിദ്യാർത്ഥികൾ പഠിക്കാൻ പോകുന്ന സ്ഥലങ്ങൾ പരിഗണിച്ച് യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിലേക്കാണു കമ്പനി ഇപ്പോൾ സേവനം വ്യാപിപ്പിച്ചിരിക്കുന്നത്. വിദേശത്തു പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് അടുത്ത കാലത്തായി ഉണ്ടാകുന്നതെന്നും ഈ ഡിമാൻഡ് കണക്കിലെടുത്താണ് വികസന പദ്ധതി നടപ്പാക്കുന്നതെന്നും ഫീൽ അറ്റ് ഹോം മാനേജിങ് ഡയറക്ടറായ തൃശൂർ വടക്കാഞ്ചേരി സ്വദേശി മുഹമ്മദ് റഫീക് പറഞ്ഞു. 

സ്റ്റുഡന്റ്‌സ് ഹോസ്റ്റലുകൾ അധികം നിലവിലില്ലാത്ത രാജ്യങ്ങളിലെ സർവകലാശാലകളിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്ക് താമസസൗകര്യം പ്രധാന പ്രശ്‌നമാണ്. ഹോട്ടലുകൾ പോലുള്ള താൽക്കാലിക താമസസൗകര്യങ്ങൾ ചെലവേറിയതുമാണ്. ഈ പശ്ചാത്തലത്തിലാണ് പരമാവധി താഴ്ന്ന വാടകയിൽ സുരക്ഷിതവും നൂലാമാലകളില്ലാത്തതുമായ താമസസൗകര്യങ്ങൾ ഒരുക്കുന്ന സേവനവുമായി ഫീൽ അറ്റ് ഹോം രംഗത്തു വന്നതെന്നും അദ്ദേഹം പറഞ്ഞു. അയർലൻഡിൽ ബിരുദവും പിജിയും പഠിച്ചയാളാണ് മുഹമ്മദ് റഫീക്.

വിദ്യാർഥികൾ നാട്ടിൽനിന്നു പുറപ്പെടുംമുൻപു തന്നെ താമസസൗകര്യം തിരഞ്ഞെടുത്ത് ഉറപ്പുവരുത്താവുന്ന സൗകര്യമാണ് ഫീൽ അറ്റ് ഹോം ഒരുക്കുന്നത്. ഒപ്പം എയർപോർട്ടിൽനിന്നു സ്വീകരിച്ചുകൊണ്ടുപോകാനും കോളജ്, താമസസ്ഥലം, നഗരകേന്ദ്രം, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവ പരിചയപ്പെടുത്താനുമുള്ള സേവനങ്ങളും ഫീൽ അറ്റ് ഹോം നൽകുന്നു. ഇതിനു പുറമെ ബാങ്ക് അക്കൗണ്ട് തുറക്കാനും വിവിധ നഗരങ്ങളിൽ ആവശ്യമായ പബ്ലിക് സർവീസ് കാർഡ്, ജിഎൻഐബി, സിൻ കാർഡ്, എൻഐ നമ്പർ എന്നിവ ലഭ്യമാക്കാനും ഫീൽ അറ്റ് ഹോം സേവനമൊരുക്കുന്നു.

പുതുതായി ഒരു സ്ഥലത്തെത്തുന്ന വിദ്യാർഥിക്ക് ആദ്യമായി ഒരു താമസസ്ഥലമെടുക്കുന്നതിന് പല പാശ്ചാത്യരാജ്യങ്ങളിലും ഒരുപാട് കടമ്പകൾ നിലവിലുണ്ട്. നിലവാരമുള്ള ബാങ്ക് സ്‌റ്റേറ്റ്‌മെന്റും മികച്ച ക്രെഡിറ്റ് ഹിസ്റ്ററിയുമാണ് ഇവയിൽ പ്രധാനം. വിവിധ നഗരങ്ങളിലെ വീട്ടുടമകളുമായി ദീർഘകാല ധാരണകളിലെത്തിയിട്ടുള്ള ഫീൽ അറ്റ് ഹോമിനു കീഴിൽ നൂറുകണക്കിന് പ്രോപ്പർട്ടികൾ ഉള്ളതുകൊണ്ട് ഫീൽ അറ്റ് ഹോമിലൂടെ താമസസൗകര്യം തെരഞ്ഞെടുക്കുന്നവർക്ക് ഇത്തരം പ്രശ്‌നങ്ങളില്ലെന്ന് മുഹമ്മദ് റഫീക് പറഞ്ഞു.

വാടക, ലൊക്കേഷൻ, നഗരത്തിനും യൂണിവേഴ്‌സിറ്റിക്കുമടുത്ത് സുരക്ഷിതമായ ചുറ്റുപാടുകളിൽ താമസം തുടങ്ങിയ സംഗതികളാണ് ഏഷ്യയിൽ നിന്നും വിശേഷിച്ച് ഇന്ത്യയിൽ നിന്നും പഠിക്കാൻ പോകുന്നവർ പ്രധാനമായും നോക്കുന്നതെന്നും മുഹമ്മദ് റഫീക് പറഞ്ഞു. www.feelathomegroup.com

English Summary : Feel At Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com