ADVERTISEMENT

ഡോക്ടറാകാൻ സ്വപ്നം കാണുന്ന വിദ്യാർഥികൾക്ക് പ്രതീക്ഷയേകി രാജ്യത്ത് എംബിബിഎസ് സീറ്റുകളിൽ വർധന. ഇക്കൊല്ലം രാജ്യത്താകെ 14,863 സീറ്റുകൾ വർധിച്ചു. കേരളത്തിൽ മാത്രം 650 സീറ്റുകളുടെ വർധന.

സർക്കാർ, സ്വകാര്യ കോളജുകളിലെ ആകെ സീറ്റുകളുടെ കണക്കിലാണ് മാറ്റം. ഔദ്യോഗിക കണക്കനുസരിച്ച് 529 മെഡിക്കൽ കോളജുകളിലായി രാജ്യത്ത് 76,928 മെഡിക്കൽ സീറ്റുണ്ട്. 2018, 19 വർഷങ്ങളിലെ താരതമ്യത്തിൽ 24.5% വ്യത്യാസം. 

എംസിഐയ്ക്കു പകരം ബോർഡ് ഓഫ് ഗവർണേഴ്സ് ആരോഗ്യപഠനരംഗം നിയന്ത്രിച്ച പോയ വർഷം പുതിയ മെഡിക്കൽ കോളജുകൾക്ക് അംഗീകാരം നൽകുന്ന കാര്യത്തിലും വൻവർധനയുണ്ടായി. 2019–20 വർഷം 37 കോളജുകൾക്കാണ് അംഗീകാരം നൽകിയത്. മുൻ‌ വർഷം ഇത് 21 ആയിരുന്നു.

2016–17 കാലയളവിൽ രാജ്യത്താകെ 456 മെഡിക്കൽ കോളജുകളായിരുന്നു. ഇപ്പോഴത് 529 ആയി. എംബിബിഎസ് കഴിഞ്ഞുള്ള പിജി കോഴ്സുകൾക്കുമുണ്ട് വർധന. 1720 പിജി സീറ്റുകളാണ് 2019 ൽ മാത്രം പുതുതായി അനുവദിച്ചത്. രാജ്യത്ത് 204 മെഡിക്കൽ കോളജുകളിലാണ് പിജി കോഴ്സുള്ളത്.

 

English Summary: Good News For Medical Aspirants 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com