ADVERTISEMENT

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) ഉൾപ്പെടെ രാജ്യത്തെ ഉന്നത മാനേജ്മെന്റ് സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയായ കോമൺ അഡ്മിഷൻ ടെസ്റ്റിൽ (ക്യാറ്റ് 2019) 100 പെർസന്റൈൽ സ്വന്തമാക്കി 10 പേർ ഉന്നതവിജയം നേടി. കഴിഞ്ഞ വർഷത്തെപ്പോലെ എൻജിനീയറിങ് പശ്ചാത്തലമുള്ള ആൺകുട്ടികളാണ് ഇത്തവണയും മുന്നിലെത്തിയത്. 

 

ഐഐടികളിൽ നിന്ന് 6 പേരും എൻഐടികളിൽ നിന്ന് 2 പേരും ഇടംപിടിച്ച പട്ടികയിലെ ആദ്യ പത്തിൽ കേരളത്തിൽനിന്ന് ആരുമില്ല. 

99.99 പെർസന്റൈൽ നേടിയ 21 പേരിൽ 19 പേരും എൻജിനീയറിങ് വിദ്യാർഥികൾ തന്നെ. 1,34,917 ആൺകുട്ടികളും 75,004 പെൺകുട്ടികളും 5 ട്രാൻസ്ജെൻഡറും ഉൾപ്പെടെ 2,44,169 പേരെഴുതിയ പരീക്ഷ, അപേക്ഷകരുടെ എണ്ണത്തിൽ റെക്കോർഡാണ്. കോഴിക്കോട് ഐഐഎം ആയിരുന്നു പരീക്ഷയുടെ നടത്തിപ്പ്. 

 

സ്കോർ കാർഡുകൾ ഔദ്യോഗിക വെബ്സൈറ്റായ www.iimcat.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ക്യാറ്റ് 2019 സ്കോർ അടിസ്ഥാനമാക്കി ഐ‌ഐ‌എമ്മുകൾ‌ ഇനി ഷോർ‌ട്ട്‌ ലിസ്റ്റ് പ്രസിദ്ധീകരിക്കും. 115 ഐഐഎം ഇതര സ്ഥാപനങ്ങളും ഇത്തവണ മാനേജ്മെന്റ് പ്രോഗ്രാമിന് ക്യാറ്റ് സ്കോർഷീറ്റ് ആണ് ഉപയോഗിക്കുന്നതെന്ന പ്രത്യേകതയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com