ADVERTISEMENT

ഹോം സയൻസ് കോഴ്‌സുമായി ബന്ധപ്പെട്ട ഉപരിപഠന, ജോലി സാധ്യതകൾ പറഞ്ഞുതരാമോ? 

അഷ്‌കർ സി.റസാഖ് 

കോട്ടയം 

 

ഹോം സയൻസ് ബിഎസ്‌സിക്കു ശേഷം പല സ്പെഷലൈസേഷനുകളുള്ള ഹോം സയൻസ് എംഎസ്‌സി പ്രോഗ്രാമുകളിൽ ചേരാം. ഉദാഹരണത്തിന് എംഎസ്‌സി എക്സ്റ്റെൻഷൻ എജ്യഉക്കേഷൻ, എക്സ്റ്റെൻഷൻ & കമ്യൂണിക്കേഷൻ, ഫുഡ് & ന്യൂട്രിഷൻ, ഫാമിലി റിസോഴ്സ് മാനേജ്മെന്റ്, ചൈൽഡ് ഡവലപ്മെന്റ്, ഹ്യൂമൻ ഡവലപ്മെന്റ്, വിമൻ സ്റ്റഡീസ് തുടങ്ങിയവ. ഇവയ്ക്കു പുറമേ ഫാഷൻ ടെക്നോളജി, ‍‍‍ഡ്രസ് മാനുഫാക്ചർ, ഫുഡ് ഇൻഡസ്ട്രി, ഡിസൈൻ, മാനേജ്മെന്റ്, സോഷ്യൽ വർക്, നിയമം, ലൈബ്രറി സയൻസ്, ജേണലിസം, പബ്ലിക് റിലേഷൻസ്, അഡ്വർടൈസ്മെന്റ് തുടങ്ങിയ മേഖലകളിലും പഠനമാവാം.

 

ജോലി സാധ്യതയുള്ള മേഖലകൾ: ന്യൂട്രിഷൻ, ടൂറിസം, ‍‍‍ഡ്രസ് മാനുഫാക്ചർ, ഫുഡ് ഇൻഡസ്ട്രി, വൻകിട ഹോട്ടലുകൾ, എക്സ്റ്റെൻഷൻ അടക്കമുള്ള പ്രവർത്തനത്തിനു നോൺ ഗവൺമെന്റ് ഓർഗനൈസേഷനുകൾ, അധ്യാപനം, കൺസൽറ്റൻസി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com