മാർക്ക് കുറഞ്ഞു, മകനെ പരസ്യമായി തല്ലി അച്ഛൻ; സോഷ്യൽ മീഡിയയിൽ രോഷം
Mail This Article
അധ്യാപികയുടെ മുന്നിൽ വെച്ച് മകനെ മർദ്ദിച്ച ഒരു പിതാവിനെതിരെ രോഷം കൊള്ളുകയാണ് സോഷ്യൽ മീഡിയ. മാർക്ക് കുറഞ്ഞെന്ന പേരിൽ വിദ്യാർഥിയുടെ കരണം നോക്കി പൊട്ടിക്കുകയാണ് ഈ പിതാവ്. ആ കാഴ്ച കണ്ട് ക്ലാസിലെ ടീച്ചറും മറ്റുള്ളവരും തരിച്ചു നിൽക്കുകയാണ്. കുട്ടിയുടെ മാർക്ക് കുറഞ്ഞതിന്റെ കാരണം തിരക്കി ടീച്ചറോട് കയർത്തു സംസാരിക്കുന്ന അച്ഛനെയാണ് വിഡിയോ തുടക്കം മുതൽ കാണുന്നത്. പലവട്ടം മാർക്ക് കുറഞ്ഞതിന്റെ കാരണം തിരക്കി ഇയാൾ ടീച്ചറോടു കയർക്കുന്നതു കാണാം. ‘നിങ്ങളൊക്കെ പഠിപ്പിക്കാനാണോ വരുന്നത്. പ്രിൻസിപ്പലിനെ വിളി’– ആക്രോശം അങ്ങനെ പോകുന്നു. ഇതെല്ലാം കണ്ട് കുട്ടി പേടിച്ചു വിറച്ചു നിൽക്കുന്നതു കാണാം. ഒടുവിൽ ടീച്ചർ മാർക്ക് കുറഞ്ഞതിന്റെ കാരണം സമാധാനത്തോടെ തിരക്കുന്നതിനിടെ ഇയാൾ കുട്ടിയുടെ മുഖത്തടിക്കുന്നു.
സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഇയാൾക്കെതിരെ ഉയരുന്നത്. സംഭവം നിരവധി പേർ ഷെയറും ചെയ്തിട്ടുണ്ട്.