ADVERTISEMENT

ചിലയിനം പ്ലാസ്റ്റിക്കിന്റെ ഉപയോഗം സർക്കാർ തടഞ്ഞിട്ടുണ്ടെങ്കിലും, പല തരത്തിലുമുള്ള പ്ലാസ്‌റ്റിക്കിന്റെ ഗണ്യമായ ഉപയോഗം വ്യവസായരംഗത്തും ഗാർഹിക മേഖലയിലും തുടരും. ഈ സാഹചര്യത്തിൽ പ്ലാസ്‌റ്റിക്‌സിലെ സാങ്കേതിക പരിശീലനം മികച്ച തൊഴിൽസാധ്യത വാഗ്‌ദാനം ചെയ്യുന്നു. ഈ മേഖലയിൽ ഇന്ത്യയിലെ മുൻനിര സ്‌ഥാപനമാണ് കേന്ദ്ര കെമിക്കൽ–രാസവള മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ചെന്നൈ ആസ്‌ഥാനമായി വിവിധ സംസ്‌ഥാനങ്ങളിലെ 37 കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന സിപെറ്റ്. CIPET (Central Institute of Plastics Engineering & Technology), TVK Industrial Estate, Guindy, Chennai - 600032; ഫോൺ: 044 – 22254780  / 18004251455; ഇ–മെയിൽ: cipetdgoffice@gmail.com; വെബ്: eadmission.cipet.gov.in & cipet.gov.in.

സിപെറ്റിലെ ഏതാനും കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് മേയ് 22 വരെ ഓൺലൈനായി അപേക്ഷിക്കാം. കംപ്യൂട്ടർ അധിഷ്ഠിത ജോയിന്റ് എൻട്രൻസ് പരീക്ഷ മേയ് 31ന് തിരുവനന്തപുരവും കൊച്ചിയും അടക്കം 42‌ കേന്ദ്രങ്ങളിൽ. ക്ലാസുകൾ ജൂലൈ ഒന്നിനു തുടങ്ങും. 

ഇപ്പോൾ അപേക്ഷിക്കാവുന്ന കോഴ്സുകൾ

1. ഡിപ്ലോമ: പ്ലാസ്‌റ്റിക്‌സ് ടെക്‌നോളജി / പ്ലാസ്‌റ്റിക്‌സ് മോൾഡ് ടെക്‌നോളജി -  എസ്എസ്എൽസിക്കാർക്ക്.  

2. പിജി ഡിപ്ലോമ: പ്ലാസ്‌റ്റിക്‌സ് പ്രോസസിങ് & ടെസ്‌റ്റിങ്, സയൻസ് ബിരുദമുള്ളവർക്ക്

3. പോസ്‌റ്റ് ഡിപ്ലോമ ഇൻ പ്ലാസ്‌റ്റിക്‌സ് മോൾഡ് ഡിസൈൻ (കാഡ്–കാം): പ്രവേശനത്തിന് മെക്കാനിക്കൽ, പ്ലാസ്റ്റിക്സ്, പോളിമർ, ടൂൾ, പ്രൊഡക്‌ഷൻ, മെക്കട്രോണിക്സ്, ഓട്ടോ, ടൂൾ & ഡൈ, പെട്രോകെമിക്കൽസ്, ഇൻഡസ്ട്രിയൽ, ഇൻസ്ട്രുമെന്റേഷൻ ഇവയൊന്നിലെ ത്രിവത്സര ഡിപ്ലോമ അഥവാ സിപെറ്റിലെ ഡിപിഎംടി / ഡിപിടി വേണം.   

 

ഓരോ സ്ഥാപനത്തിലെയും കോഴ്സ്‌ വിവരങ്ങൾക്കും അപേക്ഷാരീതിക്കും സൈറ്റുകൾ നോക്കാം. സിപെറ്റിൽ ഇവയ്ക്കു പുറമേ വിവിധ യുജി, പിജി, പിഎച്ച്ഡി പ്രോഗ്രാമുകളുമുണ്ട്.

കൊച്ചി കേന്ദ്രത്തിന്റെ വിലാസം: CIPET,  HIL Colony, Edayar Road, Pathalam, Eloor, Udyogamandal - 683501; ഫോൺ: 0484-2547741, ഇ–മെയിൽ: cipetkochi@gmail.com.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com