ADVERTISEMENT

മാസ്റ്റർ മൈൻഡിൽ മുഖ്യാതിഥി എസ്. സോമനാഥ്  നാളെയെത്തും. എയ്റോസ്പേസ് എൻജിനീയറിങ്ങിലും റോക്കറ്റ് സയൻസിലും ഇന്ന് ഇന്ത്യയുടെ മുൻനിര ശാസ്ത്രജ്ഞൻ. 2018 മുതൽ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്‌സി) ഡയറക്ടർ. 1985ൽ വിഎസ്എസ്‌സിയിൽ ചേർന്നു. 

അടുത്തിടെ കേന്ദ്ര സെക്രട്ടറി പദവിക്കു തുല്യമായ അപെക്സ് സ്കെയിലിലേക്ക് കേന്ദ്രസർക്കാർ സ്ഥാനക്കയറ്റം നൽകി. ഐഎസ്ആർഒ ചെയർമാൻ ഡോ.കെ.ശിവൻ വിരമിക്കുന്ന ഒഴിവിൽ നിയമിക്കപ്പെടാൻ ഏറ്റവും സാധ്യത കൽപിക്കുന്നതും സോമനാഥിനാണ്. 

ഐഎസ്ആർഒയ്ക്ക് വിക്ഷേപണ വാഹനങ്ങളൊരുക്കുന്നതിലെ സുപ്രധാന ബുദ്ധികേന്ദ്രമാണ് ഈ ആലപ്പുഴ സ്വദേശി. ഇന്ത്യയുടെ അഭിമാന പേടകം ചന്ദ്രയാൻ 2 ഉൾപ്പെടെ ഭ്രമണപഥത്തിലെത്തിച്ച ജിഎസ്‌എൽവി മാർക്ക് 3 റോക്കറ്റ് നിർമാണത്തിന്റെ പ്രോജക്ട് ഡയറക്ടർ. ജിഎസ്എൽവി ശ്രേണിയിലെ ഏറ്റവും വികസിതവും ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റതുമായ റോക്കറ്റാണ് മാർക്ക് 3. 

ഇതുൾപ്പെടെ ഐഎസ്ആർഒയുടെ ഒട്ടേറെ വിക്ഷേപണ വാഹനങ്ങൾക്കു രൂപം നൽകിയതും സോമനാഥിന്റെ നേതൃത്വത്തിൽ. ഐഎസ്ആർഒയുടെ കീഴിൽ വലിയമലയിൽ പ്രവർത്തിക്കുന്ന ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ (എൽപിഎസ്‌സി) മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. 

ബഹിരാകാശരംഗത്തു പ്രവർത്തിക്കുന്ന നൂറിലേറെ രാജ്യങ്ങളിലെ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഇന്റർനാഷനൽ  ആസ്ട്രോനോട്ടിക്കൽ ഫെഡറേഷൻ വൈസ് പ്രസിഡന്റാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com