ADVERTISEMENT

കേന്ദ്ര അണുശക്‌തിവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഭാഭ അറ്റോമിക് റിസർച് സെന്റർ (ബാർക്) നടപ്പാക്കുന്ന പരിശീലനത്തിനും തുടർന്ന് സയന്റിഫിക് ഓഫിസർ നിയമനത്തിനും രണ്ടു സ്‌കീമുകളിൽ ഫെബ്രുവരി 3 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.barconlineexam.in

1) ബിടെക് / സയൻസ് പിജി യോഗ്യതയുള്ളവർക്ക് ഒരു വർഷത്തെ ഓറിയന്റേഷൻ കോഴ്‌സ് (OCES). അഞ്ചു ബാർക് ട്രെയിനിങ് സ്കൂളുകളിൽ പരിശീലനസൗകര്യമുണ്ട്. 55,000 രൂപ പ്രതിമാസ സ്‌റ്റൈപ്പൻഡിനു പുറമേ  ഒറ്റത്തവണ ബുക്ക് അലവൻസായി 18,000 രൂപയും ലഭിക്കും.

2) ബിടെക് / ഫിസിക്‌സ് പിജി യോഗ്യതയുള്ളവർക്ക് രണ്ടു വർഷത്തെ ഡിഎഇ ഗ്രാജ്വേറ്റ് ഫെലോഷിപ് (DGFS). നിർദിഷ്ട സ്ഥാപനങ്ങളിലൊന്നിൽ എംടെക് / എംകെമിക്കൽ എൻജി. പ്രവേശനം േനടിയിരിക്കുകയും വേണം. 

പിജി പഠനത്തിനുള്ള ട്യൂഷൻഫീ, 55,000 രൂപ പ്രതിമാസ സ്റ്റൈപ്പൻഡ്, 18,000 രൂപ ബുക്ക് അലവൻസ്, 25,000 രൂപ കണ്ടിൻജൻസി ഗ്രാന്റ് എന്നിവ ലഭിക്കും. ആദ്യനിയമനത്തിൽ 95,000 രൂപയോളം മാസവേതനം ലഭിക്കും. മറ്റ് ആനുകൂല്യങ്ങളുമുണ്ട്. മൂന്നു വർഷത്തെ സേവനക്കരാർ ഒപ്പിടണം.

50 % മാർക്ക് നേടി പരിശീലനം പൂർത്തിയാക്കുന്നവർക്ക് അണുശക്‌തി സ്‌ഥാപനങ്ങളിലൊന്നിൽ സയന്റിഫിക് ഓഫിസറായി നിയമനം ലഭിക്കും. എംടെക്, എംഫിൽ, പിഎച്ച്ഡി, പിജി ഡിപ്ലോമ പഠനത്തിനു സൗകര്യം നൽകുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്കു വെബ്‌സൈറ്റ് നോക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com