പഠനോത്സവം ഇക്കുറി ഒൻപതാം ക്ലാസ് വരെ

school_Student
SHARE

സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും സമഗ്രശിക്ഷയുടെ നേതൃത്വത്തിൽ ഈ മാസം പഠനോത്സവം സംഘടിപ്പിക്കും. കഴിഞ്ഞ വർഷം പ്രൈമറി തലത്തിൽ മാത്രമായിരുന്നെങ്കിൽ ഇക്കുറി പ്രീപ്രൈമറി മുതൽ 9–ാം ക്ലാസ് വരെയുണ്ട്.

കുട്ടികൾ തന്നെ സംഘാടകരും അവതാരകരുമായി മാറുന്നു. വിദ്യാർഥികളുടെ സർഗശേഷിയും നേതൃപാടവവും പരിപോഷിപ്പിക്കുകയാണു ലക്ഷ്യം. വിവിധ ഭാഷകളിൽ കുട്ടികൾക്കുള്ള കഴിവുകൾ തത്സമയ പ്രദർശനങ്ങളിലൂടെ ബോധ്യപ്പെടുത്തും. ഗണിതം, ശാസ്ത്രം, സാമൂഹികശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെ പഠനപ്രവർത്തനങ്ങളും നവീന രീതിയിൽ അവതരിപ്പിക്കും.  

ഓരോ പൊതുവിദ്യാലയവും ജനകീയമായി വിലയിരുത്തുന്നതിനുള്ള അക്കാദമിക് വേദിയായി പഠനോത്സവം മാറും. ഇതിന്റെ അക്കാദമിക് ശിൽപശാല പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു ഉദ്ഘാടനം ചെയ്തു. 

"നിങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? ഓൺലൈൻ പരീക്ഷാ പരിശീലനവും പ്രിന്റഡ് സ്റ്റഡി മെറ്റീരിയൽസും." സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA