ബിഎസ്‌സി വിദ്യാർഥികൾക്ക് സമ്മർ ഫെലോഷിപ്

scholarship
SHARE

സമർഥരായ ബിഎസ്‌സി വിദ്യാർഥികൾക്കു മധ്യവേനലവധിക്കാലത്തു മികച്ച ഗവേഷണ കേന്ദ്രത്തിൽ 10,000 രൂപ പ്രതിമാസ ഫെലോഷിപ്പോടെ പരിശീലനത്തിന് അവസരം. സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നതു ബെംഗളൂരു ജെഎൻസിഎഎസ്ആർ. വിദഗ്ധ ശാസ്ത്രജ്ഞരുടെ മേൽനോട്ടത്തിലായിരിക്കും 6 –8 ആഴ്ചത്തെ സമ്മർ ഫെലോഷിപ്. തുടർച്ചയായി മൂന്നു വർഷം ഹാജരാകണം. വിലാസം: The Coordinator, Fellowship and Extension, Jawaharlal Nehru Centre for Advanced Scientific Research, Jakkur PO, Bengaluru - 560 064; ഫോൺ: 080 22082776, ഇ–മെയിൽ: extn@jncasr.ac.in; വെബ്സൈറ്റ്: www.jncasr.ac.in/fe

കേന്ദ്ര ശാസ്‌ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ജെഎൻസിഎഎസ്ആറിനു സർവകലാശാലാ പദവിയുണ്ട്.

ചെറു പ്രോജക്ടുകൾ ചെയ്യുക, ശാസ്ത്രപ്രഭാഷണങ്ങൾ, സെമിനാറുകൾ, ഗവേഷണപ്രവർത്തനങ്ങൾ‌ മുതലായവയിൽ പങ്കെടുക്കുക എന്നിവ പരിശീലനത്തിന്റെ ഭാഗമാണ്. മൂന്നു വർഷത്തെ വിജയകരമായ പരിശീലനത്തിനു ശേഷം കെമിസ്ട്രിയിലോ ബയോളജിയിലോ ഡിപ്ലോമ ലഭിക്കും. പ്രവർത്തനങ്ങളിൽ ഉയർന്ന നിലവാരം പുലർത്തുന്നവരെ ഇന്റർവ്യൂ മാത്രം നടത്തി, എംഎസ്‌‌സി–പിഎച്ച്ഡി പ്രോഗ്രാമിൽ പ്രവേശനം നൽകും. ഫെബ്രുവരി 28 വരെ അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ മാർച്ച് 9 വരെ സ്വീകരിക്കും.

രണ്ടു വിഭാഗങ്ങളിലാണ് വിസിറ്റിങ് ഫെലോഷിപ്

1) കെമിസ്ട്രി: (POCE – പ്രോജക്ട്–ഓറിയന്റഡ് കെമിസ്ട്രി എജ്യുക്കേഷൻ

2) ബയോളജി: (POBE – പ്രോജക്ട്–ഓറിയന്റഡ് ബയോളജി എജ്യുക്കേഷൻ).

ഏതെങ്കിലും സയൻസ് സ്ട്രീമിൽ പഠിക്കുന്ന ഒന്നാം വർഷ ബിഎസ്‌സി വിദ്യാർഥികൾക്ക് അപേക്ഷിക്കാം. മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി അടങ്ങിയിട്ടുള്ള കോഴ്സ് അഭികാമ്യം.

തിരഞ്ഞെടുക്കപ്പെടുന്നവരെ ഏപ്രിലിൽ ഇ–മെയിൽ വഴി വിവരമറിയിക്കും. വെബ്സൈറ്റിലും ഫലം വരും. ഇതു കഴിഞ്ഞ് ഒരാഴ്ചയ്ക്കകം താൽപര്യം അറിയിച്ചില്ലെങ്കിൽ സിലക്‌ഷൻ റദ്ദാകും.

"നിങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? ഓൺലൈൻ പരീക്ഷാ പരിശീലനവും പ്രിന്റഡ് സ്റ്റഡി മെറ്റീരിയൽസും." സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA