സിബിഎസ്ഇ മാത്‌സ്: ബേസിക്കും സ്റ്റാൻഡേർഡും

exam
SHARE

മകൾ പത്താം ക്ലാസിൽ ബേസിക് മാത്‌സ് പരീക്ഷയ്ക്കാണു റജിസ്റ്റർ ചെയ്തത്. എന്നാൽ സ്റ്റാൻഡേർഡ് മാത്‌സിലേക്കു മാറണമെന്ന് ഇപ്പോൾ പറയുന്നു. എന്താണ് ഇതിനുള്ള നടപടിക്രമം ? ബേസിക് മാത്‌സ് ജയിച്ചവർക്ക് ഹയർ സെക്കൻഡറിക്കു മാത്‌സ് ഉൾപ്പെടുന്ന സ്ട്രീം തിരഞ്ഞെടുക്കാനാകുമോ ?

ബേസിക് മാത്‌സ് പരീക്ഷ എഴുതി വിജയിച്ചശേഷം കംപാർട്മെന്റ് പരീക്ഷയ്ക്കു സ്റ്റാൻഡേർഡ് മാത്‌സ് എഴുതാം. ബേസിക് മാത്‌സ് ജയിക്കുന്നവർക്കു സിബിഎസ്ഇ 11, 12 ക്ലാസുകളിൽ മാത്‌സ് പഠിക്കാനാകില്ല. 

പരീക്ഷ എഴുതാൻ നീലമഷി പേന തന്നെ ഉപയോഗിക്കണമെന്നു പറയുന്നു. പ്രധാന പോയിന്റുകൾക്ക് അടിവരയിടാൻ കറുപ്പു മഷി ഉപയോഗിക്കാമോ ?

ബ്ലൂബ്ലാക്ക്, അല്ലെങ്കിൽ റോയൽ ബ്ലൂ മഷി തന്നെ ഉപയോഗിക്കുക. ബോൾ പോയിന്റ് പേനയോ ജെൽ പേനയോ ആകാം.

"നിങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? ഓൺലൈൻ പരീക്ഷാ പരിശീലനവും പ്രിന്റഡ് സ്റ്റഡി മെറ്റീരിയൽസും." സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA