ADVERTISEMENT

സംസ്ഥാനത്തെ എയ്ഡഡ്, സർക്കാർ സ്കൂളുകളിലെ 137 പത്താം ക്ലാസ് ഡിവിഷനുകൾ യഥാർഥത്തിൽ നിലവിലുണ്ടോയെന്നു സംശയിക്കുന്നതായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട്.

അധ്യയന വർഷത്തിന്റെ ആറാം പ്രവൃത്തി ദിവസം സ്കൂൾ അധികൃതർ നൽകിയ പത്താം ക്ലാസ് വിദ്യാർഥികളുടെ എണ്ണവും ഇക്കൊല്ലം എസ്എസ്‍എൽസി പരീക്ഷ എഴുതുന്നവരുടെ എണ്ണവും താരതമ്യപ്പെടുത്തിയപ്പോൾ സംസ്ഥാനത്തൊട്ടാകെ 717 വിദ്യാർഥികൾ അപ്രത്യക്ഷമായെന്നു റിപ്പോർട്ടിൽ പറയുന്നു. ആധാർ രേഖകളുടെ അടിസ്ഥാനത്തിൽ നടത്തിയ ഈ പരിശോധനയെ തുടർന്ന് 137 ഡിവിഷനുകൾ നഷ്ടപ്പെടേണ്ടതാണ്.

എസ്എസ്എൽസി പരീക്ഷയെഴുതുന്ന കൃത്യം വിദ്യാർഥികളുടെ എണ്ണമേ റജിസ്ട്രേഷനു നൽകൂ എന്നതിനാൽ ഈ സ്കൂളുകളിൽ നേരിട്ടു പോയി പരിശോധിക്കണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്. 

അധ്യയന വർഷത്തിന്റെ തുടക്കത്തിൽ ഉണ്ടായിരുന്ന 717 കുട്ടികൾ എസ്എസ്എൽസി പരീക്ഷയായപ്പോൾ എവിടെപ്പോയെന്നാണു കണ്ടെത്തേണ്ടത്. ഈ വിദ്യാർഥികളുടെ കൂടി എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് എയ്ഡഡ്, സർക്കാർ സ്കൂളുകളിലെ തസ്തികകൾ നിലനിൽക്കുന്നത്. 

പ്രാഥമിക പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ സ്കൂളുകളിലെ രേഖകൾ വീണ്ടും പരിശോധിച്ചാണ് ഇത്രയും സ്കൂളുകളിൽ പ്രശ്നമുള്ളതായി ഉറപ്പിച്ചത്. 

ആറാം പ്രവൃത്തി ദിവസത്തെ വിദ്യാർഥികളുടെ കണക്ക് അനുസരിച്ചു സംസ്ഥാനത്ത് ഒട്ടാകെ 10,012 പത്താം ക്ലാസ് ഡിവിഷനുകളാണ് ഉണ്ടാകേണ്ടത്. എന്നാൽ എസ്എസ്എൽസി പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ എണ്ണം അനുസരിച്ച് 9,875 ഡിവിഷനുകൾക്കെ അർഹതയുള്ളൂ. 

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന 37.17 ലക്ഷം വിദ്യാർഥികളിൽ 2.51 ലക്ഷം പേരുടെ ആധാർ വിശദാംശങ്ങളെക്കുറിച്ചു സംശയമുണ്ടെന്നു വിദ്യാഭ്യാസ വകുപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനു പുറമേയാണ് പത്താം ക്ലാസ് വിദ്യാർഥികളുടെ എണ്ണത്തിൽ ഇപ്പോൾ കണ്ടെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com