ADVERTISEMENT

ബിടെക് പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നവരുടെ എണ്ണം മൂന്നുവർഷത്തിനിടെ പകുതിയായി കുറഞ്ഞുവെന്നു വ്യക്തമാക്കി നിയമസഭയിൽ സർക്കാരിന്റെ കണക്ക്. കഴിഞ്ഞ അധ്യയന വർഷം 1466 പേരാണ് പഠനം ഉപേക്ഷിച്ചത്.  2016–17ൽ ഇതു 3684 പേരായിരുന്നു. 2017–18ൽ 2556 പേരും. കഴിഞ്ഞ വർഷം 1456 പേർ അഡ്മിഷൻ റദ്ദാക്കുകയും 10 പേർ റദ്ദ് ചെയ്യുന്നതിനായി അപേക്ഷിച്ചിട്ടുണ്ടെന്നും മന്ത്രി കെ.ടി ജലീൽ അറിയിച്ചു.

2016–17ൽ 32,870 പേരാണു ബിടെക് കോഴ്സുകൾക്ക് സംസ്ഥാനത്ത് എൻറോൾ ചെയ്തതെങ്കിൽ കഴിഞ്ഞ വർഷം ഇത് 25,299 പേരായിരുന്നു. മൂന്നു വർഷത്തിനിടെ 7,571 പേരുടെ കുറവാണുണ്ടായത്. 2017–18ൽ 28,805 പേരാണു ബിടെക്കിനു ചേർന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com