ADVERTISEMENT

എംജി സർവകലാശാലാ ബിരുദ സെമസ്റ്റർ പപരീക്ഷകൾക്ക് തുടക്കം. ഡിഗ്രി ആറാം സെമസ്റ്റർ പരീക്ഷകളാണ് ഇന്നു തുടങ്ങുന്നത്.
 ഡിഗ്രി ആറാം സെമസ്റ്റർ പരീക്ഷകളാണ് ഇന്നു തുടങ്ങുന്നത്. നാലാം സെമസ്റ്റർ പരീക്ഷകൾക്കു നാളെ തുടക്കമാകും. എംജി സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകൾ ഉൾപ്പെടുന്ന കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ കോവിഡ് 19 ജാഗ്രത നിലനിൽക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികളും രക്ഷിതാക്കളും വിദ്യാർഥി സംഘടനകളും എംജി സർവകലാശാലാ വിസി ഡോ. സാബു തോമസിനു പരാതി നൽകിയിരുന്നു. 

മാസ്ക്  കൊണ്ടുവരണം
ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിച്ചു പരീക്ഷ നടത്താനാണ് കോളജ് പ്രിൻസിപ്പൽമാർക്കു ലഭിച്ചിരിക്കുന്ന നിർദേശം. പരീക്ഷയ്ക്കായി വിദ്യാർഥികളെ ക്രമീകരിക്കുന്നത് ഒരു ബെഞ്ചിൽ പരമാവധി 2 പേർ എന്ന ക്രമത്തിലായിരിക്കണമെന്നും കുട്ടികൾ കൂട്ടം കൂടി നിൽക്കരുതെന്നും പരീക്ഷ കഴിഞ്ഞാൽ ഉടൻ വീട്ടിലേക്കു മടങ്ങണമെന്നും നിർദേശമുണ്ട്. എന്നാൽ വിദ്യാർഥികളുടെ സുരക്ഷയ്ക്ക് ആവശ്യമായ മാസ്കുകൾ, ഹാൻഡ് സാനിറ്റൈസറുകൾ എന്നിവ ആവശ്യമുള്ളവർ സ്വയം കൊണ്ടുവരാനാണ് ചില കോളജ് അധികൃതർ വിദ്യാർഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

മെഡിക്കൽ ഷോപ്പുകളിൽ ഇവയ്ക്കുള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ എന്തു ചെയ്യുമെന്ന അങ്കലാപ്പിലാണ് വിദ്യാർഥികൾ. സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽനിന്നുള്ള പല വിദ്യാർഥികളും ഇന്നത്തെ പരീക്ഷ എഴുതാൻ കോട്ടയത്തു തിരിച്ചെത്തും. ഇവരിൽ പലരും താമസിച്ചിരുന്ന ഹോസ്റ്റലുകൾ ഇപ്പോൾ അടച്ചിരിക്കുകയാണ്. പരീക്ഷ അവസാനിക്കുന്നതു വരെ എവിടെ താമസിക്കുമെന്ന ഇവരുടെ ചോദ്യത്തിനും ഉത്തരമില്ല.

എന്നാൽ ദേശീയ തലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷകളും നടപടികളും മാറ്റാതെ കേരളത്തിലെ പരീക്ഷകൾ മാത്രം മാറ്റിയാൽ ഇവിടത്തെ വിദ്യാർഥികൾ പിന്തള്ളപ്പെടുമെന്നാണ് അധികൃതർ പറയുന്നത്. ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക നിരീക്ഷണത്തിൽ കഴിയുന്ന ബിരുദ വിദ്യാർഥികൾക്കായി പ്രത്യേക പരീക്ഷ നടത്തുമെന്ന് എംജി വിസി ഡോ. സാബു തോമസ് അറിയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com